കോതമംഗലം : നേര്യമംഗലത്ത് ദമ്പതികളെ മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . നേര്യമംഗലം ചാലിൽ ജയൻ (മാത്യു 48), ചാലിൽ വർഗീസ് (59) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ജയന്റെ കടയുടെ മുൻവശം വാഹനം നിർത്തിയശേഷം ദമ്പതികൾ മറ്റൊരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന്റെ വിരോധത്തിലാണ് ഇവർ അക്രമം നടത്തിയത്. ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെയും ഇവർ ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ കെ.ജി ഋഷികേശൻ നായർ, എസ്.ഐ കെ.ആർ ശരത്ചന്ദ്രകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ് ഷനിൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
