കോതമംഗലം :- നേര്യമംഗലം പാലത്തിനു താഴെ ഇന്ന് വൈകിട്ട് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിങ്ക് കളർ ഷർട്ടും കറുത്ത പാൻ്റും ധരിച്ച 55 വയസിനു മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് പെരിയാറ്റിലൂടെ ഒഴുകിയെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഊന്നുകൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
