കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷിഫാമിലെ ഇക്കോ ഷോപ്പ് തല്ലി തകർക്കുകയും ജീവനക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. ഫാം ഓഫീസിനു മുന്നിൽ നടന്ന സമരം സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി റ്റി ബെന്നി ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്സ് ഫെഡറേഷൻ (എ ഐ റ്റി യു സി ) നേര്യമംഗലം യൂണിറ്റ് സെക്രട്ടറി പി എം ശിവൻ, പ്രസിഡന്റ് സിറിൾദാസ് എന്നിവർ പ്രസംഗിച്ചു.
