കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി ലിസ്റ്റ് അട്ടിമറിച്ചു.
നെല്ലിക്കുഴി പഞ്ചായത്തിലെ 17 ആം വാർഡിലെ ഊരംക്കുഴി പ്രദേശത്ത് താമസിക്കുന്ന വിധവയായ ഹൃദ് രോഗിയായ അലീമ കവലയ്ക്കൻ്റെ ലൈഫ് ഭവന പദ്ധതിയുടെ മുൻഗണന ലിസ്റ്റാണ് അട്ടിമറിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ച കാലം മുൻപ് അലീമയും മകനും മരുമകളും മൂന്ന് കൊച്ച് മക്കളും താമസിച്ചിരുന്ന പഴക്കം ചെന്ന വീട് തകർന്ന് നിലം പൊത്തി ഭാഗ്യം കൊണ്ട് മാത്രം കുടുംബത്തിലാർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പഞ്ചായത്തിൽ ആകെ 650 ഓളം പേർ ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് ആ ലിസ്റ്റിൽ 29 ആം റാങ്ക് ലിസ്റ്റിലുള്ള കുടുംബത്തെയാണ് നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയിട്ടുള്ളത്. ഇരുന്നൂറോളം വീടുകൾ പാസാക്കിയിട്ടുള്ളതായി പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.
ഇത്രയും അർഹതയുള്ള കുടുംബത്തെ ഒഴിവാക്കിയതിൽ ആക്ഷേപം ഉന്നയിച്ച് നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറും UDF പാർലമെൻ്ററി ലീഡറുമായ MV റെജിയും, വീട് നിഷേധിക്കപ്പെട്ട അലീമയുടെ കുടുംബവും മനുഷ്യാവകാശ കമ്മീശനും, ലൈഫ് ജില്ലാ മിഷനും പരാതി നൽകിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കാലം മുൻപ് അർദ്ധരാത്രിയിലാണ് വീട് തകർന്ന് വീണത്.
അലീമയും, മകനും,ഭാര്യയും,മൂന്ന് പിഞ്ചു കുട്ടികളും അടങ്ങിയതാണ് ഈ കുടുംബം.
ആറ് സെൻ്റ് ഭൂമി മാത്രമാണ് ഈ കുടുംബത്തിനുള്ളത് വച്ച് കെട്ടിയ കൂരയിലാണ് ഇപ്പോൾ ഈ കുടുംബത്തിൻ്റെ വാസം.
നാളിതുവരെ പഞ്ചായത്ത് പ്രസിഡൻ്റോ മറ്റ് അധികാരപ്പെട്ടവരോ ഈ കുടുംബത്തിൻ്റെ അവസ്ഥ നേരിൽ കാണാൻ എത്തിയിട്ടില്ല എന്ന് വാർഡ് മെമ്പർ ഷറഫിയ ഷിഹാബ് ആരോപിച്ചു.
വളരെ അടിയന്തിരമായി അലീമയുടെ കുടുംബത്തിന് ലൈഫ് ഭവന പദ്ധതിയിൽപ്പെടുത്തി വീട് നൽകണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി UDF പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ആഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് പാർലമെൻ്ററി ലീഡർ എം വി റെജി അറിയിച്ചു.