അന്താരാഷ്ട്ര ശൂന്യ വേസ്റ്റ് ദിനമായ മാർച്ച് 30 കേരളത്തെ മാലിന്യമുക്ത നവകേരളമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപികുക്കയാണ് . ആയതിന്റെ ഭാഗമായി “അഴകോടെ നെല്ലിക്കുഴി’’ എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമത്തെ ഹരിത ശുചിത്വ ഗ്രാമമായി ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ശ്രീ.ആൻറണി ജോൺ പ്രഖ്യാപിച്ചു.
29/03/2025 ശനിയാഴ്ച ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പി.എം.മജീദ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി.ശോഭ വിനയൻ സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങൾ ആയി മാറിയ പ്രഖ്യാപനവും പഞ്ചായത്തിലെ മുഴുവൻ വീടുകൾ സ്ഥാപനങ്ങൾ എന്നിവ ബന്ധിപ്പിച്ച് “ഹരിതമിത്രം” ഓൺലൈൻ ആപ്പ് 100% കൈവരിച്ച് മാതൃകയായ ഹരിതശ്രീ അംഗങ്ങളെ ആദരിക്കലും, വാർഡിലെ ഹരിത പ്രവർത്തനം നടത്തി മാതൃകയായ വീടുകളേയും സ്ഥാപനങ്ങളേയും ആദരിക്കലും നടത്തി.
ടി യോഗത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. റഷീദ സലീം,പഞ്ചായത്ത് സ്ഥിര സമിതി അംഗങ്ങളായ ശ്രീമതി.എം.ബി. ജമാൽ,ശ്രീ.എം.എം.അലി, ശ്രീമതി മൃദുല ജനാർദ്ദനൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ആയിഷ അലി എന്നിവർ ആശംസ അർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി റിപ്പോർട്ടർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വിഇഒ. ശ്രീമതി.രമ്യ.കെ.പി നന്ദി രേഖപ്പെടുത്തി.
