Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

കോതമംഗലം: – സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എ എം ബഷീർ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശോഭ വിനയൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ സലീം,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം എം അലി,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ,ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ എം എ മുഹമ്മദ്‌,അനു വിജയനാഥ്‌,പഞ്ചായത്ത്‌ മെമ്പർമാരായ ടി എം അബ്ദുൾ അസീസ്,സീന എൽദോസ്,ശോഭ രാധാകൃഷ്ണൻ,സിന്ധു പ്രവീൺ,കെ കെ നാസ്സർ,ബീന ബാലചന്ദ്രൻ,ഷഹന അനസ്,ഷാഹിദ ഷംസുദ്ദീൻ,നൂർജാമോൾ ഷാജി,സുലൈഖ ഉമ്മർ,എം വി റെജി,ഷറഫിയ്യ ഷിഹാബ്,ഷഹന ഷെരീഫ്,വൃന്ദ മനോജ്‌,സി എം നാസ്സർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ ജി ചന്ദ്രബോസ്,സഹീർ കോട്ടപ്പറമ്പിൽ,മുഹമ്മദ്‌ കൊണത്താപ്പിള്ളി,പി കെ രാജേഷ്,സി വി സൈനുദ്ദീൻ,അഡ്വ. എൻ എൻ ഇളയത്,എ എൻ സുരേന്ദ്രൻ,വി എം അലിയാർ,ഡി എം ഓ ഡോക്ടർ എസ് ശ്രീദേവി,പഞ്ചായത്ത്‌ സെക്രട്ടറി സാബു സി ജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മജീദ് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ ജോയ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...