കോതമംഗലം : കഴിഞ്ഞ 45 വർഷക്കാലമായി നെല്ലിക്കുഴി പഞ്ചായത്തിലെ കാഞ്ഞിരക്കാട്ട് മോളം 52-ാം നമ്പർ അംഗൻവാടിയിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച് അവരെ പരിചരിച്ച ഷൈലജ ടീച്ചർക്ക് പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. ആന്റണി ജോൺ എം എൽ എ ഷൈലജ ടീച്ചർക്ക് ഉപഹാരം നൽകി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വൈസ് പ്രസിഡന്റ് ശോഭ വിനയൻ,വാർഡ് മെമ്പർ മൃദുല ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.
