Connect with us

Hi, what are you looking for?

EDITORS CHOICE

പ്രതിസന്ധികളെയും പരിമിതികളെയും മറികടന്ന് ‘നിന’ യുടെ ജീവിത വിജയം.

കോതമംഗലം: ഇന്ന് ലോക ഭിന്നശേഷി ദിനം.  ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ സന്തോഷത്തിലാണ് ‘നിന ജോർജ്’.  അരയ്ക്കു കീഴ്പോട്ടു തളർന്ന 37 വയസ്സുകാരിയായ ‘നിന ജോർജി’ ന്റെ സ്വന്തമായൊരു  ‘തയ്യൽക്കട’യെന്ന അഭിലാഷമാണ് ഇന്ന് പൂവണിഞ്ഞത്.  കോതമംഗലത്തിനടുത്ത് ആയക്കാട് താമസിക്കുന്ന കട്ടങ്ങനാൽ ജോർജിന്റേയും ഓമനയുടേയും മൂത്ത മകളാണ് ‘ നിന ‘.

ഒന്നര വയസ്സുള്ളപ്പോൾ വിധി ഒരു പനിയുടെ രൂപത്തിലാണ്  ‘കുഞ്ഞുനിന’ യുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. വിദഗ്ധ ചികിത്സയിയിലൂടെ  സ്പൈനൽ കോഡിൽ ചെറിയൊരു ട്യൂമർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഓപ്പറേഷൻ നടത്തിയെങ്കിലും വീണ്ടും ട്യൂമർ ഉണ്ടാവുകയും ചികിത്സക്ക് ശേഷം കാലുകൾക്ക് ചലനശേഷി നഷ്ട്ടപ്പെടുകയുമായിരുന്നു.


വീട്ടിലിരുന്ന് ചെയ്യാവുന്ന പല തൊഴിലുകളും സ്വയം പഠിച്ചെടുത്തു. കുട നിർമ്മാണം , പെയിന്റിംഗ് , എംബ്രോയ്ഡറി , പേപ്പർ ക്രാഫ്റ്റ് , എന്നിങ്ങനെ പലതും .അതിനിടയിൽ ആഭരണ നിർമ്മാണ വൈദഗ്ധ്യവും സ്വായത്തമാക്കി. പോളിമർ ക്ലേ കൊണ്ടുള്ള ആഭരണങ്ങൾ ആണ് പ്രധാനമായും നിർമ്മിച്ചിരുന്നത്. തന്റെ കുടുംബത്തിന് ഒരത്താണി ആകണമെന്ന അതിയായ ആഗ്രഹം പരിമിതികളെ അതിജീവിക്കാൻ ‘നിന’യെ പ്രാപ്തയാക്കുന്നു.  ‘നിന’യുടെ അഭിലാഷം മനസ്സിലാക്കി ,    കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യും  സ്കൗട്ട് ആൻഡ് ഗൈഡ്സും മാനേജ്മെൻ്റും ചേർന്ന് സ്കൂളിനടുത്തു തന്നെ ഒരു കടമുറി ഒരുക്കുകയായിരുന്നു.  പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടാലെ ജീവിത വിജയം നേടാനാവൂ എന്ന് നിന പറയുന്നു.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

NEWS

കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന്...

NEWS

കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി...