കോതമംഗലം : കെ ടി ജലീലിനെ പുറത്താക്കുക ,മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോതമംഗലത്തു എൻ ഡി എ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു . മതഗ്രന്ഥത്തെ വരെ കള്ളക്കടത്ത് നടത്താൻ ദുർവിനിയോഗം ചെയ്ത് മുസ്ലിം സാഹോദരങ്ങളെ അപമാനിച്ച മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനം . സ്വർണ്ണകടത്തും മയക്കുമരുന്ന് കടത്തും ഭീകരവാദവും അഴിമതിയും സ്വജനപക്ഷപാതവും ന്യൂനപക്ഷ പ്രിണനവും കൊണ്ട് അനന്തപുരിയെ മൂടിപൊതിഞ്ഞു നിൽക്കുമ്പോൾ ജനദ്രോഹ പ്രവർത്തനങ്ങളുടെ മുഖമായി മാറിയിരിക്കുന്നു എൽഡിഫ് സർക്കാർ . വിവിധ അന്വേഷണ സംഘങ്ങൾ ഗുരുതരമായ വകുപ്പുകൾ പ്രകാരം ചോദ്യം ചെയ്ത മന്ത്രി കേ ടീ ജലീൽ ഉൾപ്പെടെ മന്ത്രിമാരും മന്ത്രിപുത്രന്മാരും നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നു . ട്രിപ്പിൾ ലോക്ക് ഡൌൺ കാലത്ത് തിരുവനന്തപുരത്ത് നിന്ന് ബാൻഗ്ലൂരിൽ കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയുടെ ഫ്ളാറ്റ് വരെ ആധികാരിക കേന്ദ്രങ്ങളുടെ എല്ലാ പടിവാതിലുകളും തുറന്നു കൊടുത്ത് സഹായിച്ച പിണറായി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് സമരം ഉത്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി പി സജീവ് അഭിപ്രായപ്പെട്ടു.
മന്ത്രി കെ ടി ജലീൽ രാജി വെക്കും വരെ സമരം നീളുമെന്നും അദ്ദേഹം കൂട്ടി ചേർത്തു . കെ ടി ജലീൽ രാജി വക്കാത്തതിൽ പ്രധിഷേതിച്ച് എൻഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണാ സമരത്തിൽ എൻ ഡി എ മണ്ഡലം ചെയർമാൻ മനോജ് ഇഞ്ചൂർ അധ്യക്ഷത വഹിച്ചു . എൻ ഡി എ മണ്ഡലം ജനറൽ കൺവീനർ പി എ സോമൻ സ്വാഗതവും കർഷക മോർച്ച ജില്ലാ ഉപാധ്യക്ഷൻ കെ ആർ രഞ്ജിത് നന്ദിയും പറഞ്ഞു .രാവിലെ പതിനൊന്നരക്ക് മുൻസിപ്പൽ ഓഫീസിന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷന്റെ മുന്നിൽ പോലീസ് തടഞ്ഞു .
തുടർന്ന് അവിടെ നടന്ന വിശദീകരണ യോഗത്തിൽ ബി ഡി ജെ എസ് ജില്ലാ സെക്രട്ടറി അജി നാരായണൻ ,ബിജെപി ജില്ലാ സെക്രെട്ടറി മാരായ ഇ ടി നടരാജൻ ,ജയകുമാർ വെട്ടിക്കാടൻ ,ശിവസേന ജില്ലാ പ്രഡിഡന്റ് സജീവ് തുരുത്തികുന്നേൽ എന്നിവർ സംസാരിച്ചു .എം എ സുരേന്ദ്രൻ ,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് അനു രാജേഷ് ,സുനിത സുനിൽ ,വിനോദ്കുമാർ ,അനിൽ ഞാളൂമഠം,സജീവ് മലയിൻകീഴ് ,അയിരൂർ ശശീന്ദ്രൻ ,വി ജി അരവിന്ദാക്ഷൻ ,കെ ജി ഭൂതിഭൂഷൺ നായർ തുടങ്ങി നിരവധിപേർ പ്രകടനത്തിലും ധർണ്ണയിലും പങ്കെടുത്തു .