കോതമംഗലം: ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലായുള്ള മലയാളികളുടെ സാംസ്കാരിക സംഘടനയായ “നവോദയ ഓസ്ട്രേലിയ” കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഓൺലൈൻ പഠന സഹായത്തിനായി ഇരുപതോളം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ടെലിവിഷനുകൾ കൈമാറി. നവോദയ ഓസ്ട്രേലിയയുടെ കേന്ദ്ര കമ്മിറ്റി അംഗം ജോളി ഉലഹന്നാൻ, കെ കെ ഗോപി,കെ പി മോഹനൻ,വി വി ജോണി,എൻ പി ജെയിംസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
