കോതമംഗലം: ദേശീയ സമ്പാദ്യ പദ്ധതിയിൽ കോതമംഗലം ബ്ലോക്കിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മഹിള പ്രധാൻ ക്ഷത്രീയ ബജത് യോജന ഏജന്റ് ബിന്ദു ആർ കുമാറിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ യോഗം ഉദ്ഘാടനം ചെയ്തു.1952 – ൽ ജനങ്ങളിൽ സാമ്പാദ്യ ശീലം വളർത്തുന്നതിനും ഗവണ്മെന്റിനു ഫണ്ട് സ്വരൂപിക്കുന്നതിനുമായി ആരംഭിച്ച ദേശീയ സമ്പാദ്യ പദ്ധതി ഇന്ന് ജനപ്രിയ സമ്പാദ്യ പദ്ധതിയായി തുടരുകയാണ്. കോതമംഗലം ബ്ലോക്കിൽ 42 മഹിള പ്രധാൻ ഏജന്റ്മാർ പ്രവർത്തിക്കുന്നുണ്ട്.
2023 – 2024 സാമ്പത്തീക വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏജന്റിനെയാണ് ആദരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഒന്നാമത് എത്തുന്ന വരെയും ബ്ലോക്ക് പഞ്ചായത്ത് ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്, അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ദേശീയ സമ്പാദ്യ പദ്ധതി ജില്ല ഡെപ്യുട്ടി ഡയറക്ടർ എ. ലൈജു, അസിസ്റ്റൻറ്. ഡയറക്ടർ കെ. ശ്രീനാഥ്, ബി ഡി ഒ ഡോ. എസ്. അനുപം എന്നിവർ പങ്കെടുത്തു.