കോതമംഗലം: എൻ്റെ നാട് പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികവും നഴ്സസ് ദിനാചരണവും ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് (ധർമ്മഗിരി) ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ എം.എസ്.ജെ നഴ്സസ് ദിന സന്ദേശവും എൻ്റെ നാട് പാലിയേറ്റീവ് നേഴ്സുമാർക്ക് മെമൻ്റോയും നൽകി ആദരിച്ചു. പി. എ .പാദുഷ, സി.ജെ എൽദോസ്, ജോഷി പൊട്ടയ്ക്കൽ, ജോഷി കുര്യാക്കോസ്, ജെയ്സ് ജോബി എന്നിവർ പ്രസംഗിച്ചു.
