പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട് മാർത്തോമ എൽ പി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമ ദാസ്, മാനേജർ ഫാ: ലിന്റു തരകൻ, പ്രധാന അധ്യാപിക ജയ്മോൾ ജോസഫ്, പിടിഎ പ്രസിഡന്റ് എൽദോസ് ജോൺ, പി വി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
