കോതമംഗലം: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ പോത്താനിക്കാട്, അടിവാട്- പിടവൂർ വഴി കടന്നു പോകുന്ന കനാലിൽ രാവിലെ 9.30നാണ് ജഡം കണ്ടത്. ദേവികുളം കോടതി ജീവനക്കാരൻ കലൂർക്കാട് പീടികയിൽ ജിസ്മോൻ (44) ആണന്ന് തിരിച്ചറിഞ്ഞത്. പോത്താനിക്കാട് പോലീസ് മൃതദേഹം കരക്കെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കി മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച ജോലിക്ക് പോയ ശേഷം ഇയാളെ കാണാനില്ലന്ന് സഹോദരൻ പോലീസിൽ മെഴി നൽകിയിട്ടുണ്ട്. പോത്താനിക്കാട് പോലീസ് കൂടുതൽ അന്വോഷണം തുടങ്ങി. അവിവാഹിതനാണ്.