നേര്യമംഗലം: കോവിഡ്- 19 മാനദണ്ഡം മറികടന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചരികളൂടെ നിലയ്ക്കാത്ത പ്രവാഹം. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങൾ ആഘോഷിക്കാനാണ് സഞ്ചാരികൾ കുട്ടത്തോടെ മൂന്നാറിലേക്ക് ചേക്കേറുന്നത്. ആയിരക്കണക്കിനു ചെറുതും വലതുമായ വാഹനങ്ങളാണ് നേര്യമംഗലം വഴി കടന്നു പോകുന്നത്. കഴിഞ്ഞ നാലു ദിവസമായി ഇവിടെ വാഹന കുരുക്കുമൂലം ജനങ്ങൾ വീർപ്പുമുട്ടകയാണ്. നേര്യമംഗലം പാലത്തിൽ ബ്ലോക്ക് വരുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്യുന്നു. ഇതു മൂലം പാലത്തിൽ കുടിയുള്ള കാൽനടയാത്ര ദുഷ്ക്കരമായിരിക്കുന്നു. ഇതുമൂലം പാലത്തിന് ഇരുവശവും നാല് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര രുപപ്പെടുന്നു.
