പെരുമ്പാവൂർ : ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ. എടത്തല നാനാരി വീട്ടിൽ മുഹമ്മദ് സഈദ് (20) ആണ് പെരുമ്പാവൂർ പോലീസിൻറെ പിടിയിലായത്. എറണാകുളം – മൂന്നാർ കെ.എസ്.ആർ.ടി.സി ബസിൽ വച്ചാണ് യുവതിക്ക് നേരെ ഉപദ്രവമുണ്ടായത്. ഇൻസ്പെക്ടർ രഞ്ജിത്തിൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
