കോതമംഗലം: മുള്ളരിങ്ങാട് ചുള്ളികണ്ടം മൂഴി കവല ഭാഗത്ത് പുലർച്ചേ കാട്ടാനകൾ യാത്രക്കാർ ഭീതിയിൽ
ഇടുക്കി -എറണാകുളം ജില്ലാ അതിർത്തിയിൽ വരുന്ന മുള്ളരിങ്ങാട് ചുള്ളിക്കണ്ടം മൂഴി കവല ഭാഗത്താണ് പുലർച്ചേ കാട്ടാനകൾ ഇറങ്ങിയത്. കുറച്ചു കാലമായി ആനശല്യം ഇല്ലാതിരുന്ന ഭാഗത്ത് വീണ്ടും കാട്ടാനകൾ ഇറങ്ങിയത് യാത്രക്കാരെ ഭീതിയിലാക്കിയിരിക്കയാണ്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ തലക്കോട് നിന്നും മുള്ളരിങ്ങാട്, ചാത്തമറ്റം ഭാഗത്തെക്ക് എളുപ്പത്തിൽ എത്താവുന്ന പാതയാണിത്.
രാത്രിയും പകലുമായി ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി യാത്രക്കാർ കടന്ന് റോഡിൽ കാട്ടാനകൾ ഇറങ്ങിയത് വഴിയാത്രക്കാരെ ഭീതിയിലാക്കിയിരിക്കയാണ്.
വേനൽ കടുത്തതോടെ വനത്തിനകത്ത് ഉണ്ടായ കടുത്ത ജലക്ഷാമമാണ് ആനകൾ പുറത്തു വരാൻ കാരണമെന്നാണ് വനപാലകരുടെ വിശദീകരണം. രാത്രിയും പകലും ജനങ്ങൾ സഞ്ചരിക്കുന്ന പാതയാണിതെന്നും നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഈ ഭാഗത്ത് കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്ത്തത്തമായിട്ടുണ്ട്.