Connect with us

Hi, what are you looking for?

NEWS

ശാരീരികവിഷമതകൾക്കുമേൽ മുഹമ്മദ് അൽത്താഫിൻ്റെ കൈക്കരുത്ത്

കോതമംഗലം :എം.എ കോളേജിലെ രണ്ടാം വർഷ സുവോളജി ബിരുദവിദ്യാർത്ഥി മുഹമ്മദ് അൽത്താഫിൻ്റെ വിജയങ്ങൾ ഓരോന്നും ശാരീരിക വിഷമതകൾക്കുമേൽ ആത്മവിശ്വാസത്തിൻ്റെ കൈക്കരുത്ത് തെളിയിച്ചവയാണ്. മലപ്പുറം ജില്ലയിലെ കരുളായി മുല്ലപ്പള്ളി എന്ന ഗ്രാമത്തിൽനിന്ന് ബിരുദപഠനത്തിനായ് കോതമംഗലത്ത് എത്തിയ തനിക്ക് സ്പോർട്സിന് ഏറെ പ്രാധാന്യം നൽകുന്ന മാർ അത്തനേഷ്യസ് കോളേജ് വലിയ പ്രോത്സാഹനമാണ് നൽകിയത് എന്ന് അൽത്താഫ് പറയുന്നു. ആം റസ്ലിങിൽ ചെറുപ്പം മുതൽ തന്നെ താല്പര്യമുള്ള മുഹമ്മദ് അൽത്താഫ് മത്സരത്തിനു പോകുമ്പോൾ നഷ്ടമാകുന്ന പഠനസമയം വീണ്ടെടുക്കാൻ അധ്യാപകരും സഹായിച്ചു. ഈ വർഷം തന്നെ പാലാ സെൻ്റ് തോമസ് കോളേജിൽവച്ചുനടന്ന കേരളസംസ്ഥാന ആം റസ്ലിങ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയതോടെ ഏറെ പ്രതീക്ഷയുമായി നാഗ്പൂരിൽ നടന്ന ദേശീയ പാരാ ആം റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് അൽത്താഫ് പങ്കെടുത്തു. അവിടെയും മുഹമ്മദ് അൽത്താഫിനെ കാത്തിരുന്നത് സ്വർണ്ണമെഡൽ തന്നെയായിരുന്നു.

ഏറെ വൈകാതെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ താരം. സർവ്വകലാശാലതലത്തിൽ പാരാ ആം റസ്ലിങിന് മറ്റു കായിക ഇനങ്ങൾക്കുള്ളതുപോലെ പരിശീലനപരിപാടികളോ മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ ഇച്ഛാശക്തിയും ആത്മവിശ്വാസവും നിരന്തര പരിശ്രമവുംകൊണ്ടു മുഹമ്മദ് അൽത്താഫ് നേടിയ വിജയങ്ങൾക്കെല്ലാം പത്തര മാറ്റിൻ്റെ തിളക്കം കൂടിയേതീരൂ. ദക്ഷിണ ആഫ്രിക്കയിലെ രാജ്യാന്തര ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ 3.5 ലക്ഷം രൂപ കണ്ടെത്തണമെന്നത് ഒഴിച്ചാൽ മറ്റ് ആശങ്കകൾ ഒന്നും ഇല്ലെന്നും സംസ്ഥാന, ദേശീയ മത്സരങ്ങളിലെ രണ്ടു വിജയങ്ങൾ തന്ന ആത്മവിശ്വാസത്തിൽ അൽത്താഫ് പറയുന്നു. സ്വർണ്ണ മെഡലുകളുടെ നേട്ടവുമായി
ബിരുദപഠനം പൂർത്തിയാക്കിയാൽ വേഗം തൊഴിൽ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ വിദ്യാർത്ഥി. അതുകൊണ്ടുതന്നെ മാതാപിതാക്കളും ഇളയ സഹോദരിയും സഹോദരനും അടങ്ങുന്ന കുടുംബം വലിയ പ്രതീക്ഷയിലാണ് സ്പോൺസർമാരെ തേടുന്നത്.

You May Also Like

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചു . ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും,...

NEWS

കോതമംഗലം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി വിളിച്ചു ചേർത്ത പാർട്ടി നേതൃയോഗം അലങ്കോലപ്പെടുത്തിയതിന്  യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാല് പേർക്ക് സസ്പെൻഷൻ. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി എ ശിഹാബ്,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും...

NEWS

കോതമംഗലം:  കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജ് ജിന്റെ  48-ാം  ചരമ വാർഷീക ദിനവും, അനുസ്മരണവും ജില്ല പ്രസിഡന്റ് ഷിബു...

NEWS

കോതമംഗലം : സ്വകാര്യ വൈദ്യുത നിർമ്മാണ കമ്പനികളെ സഹായിക്കുന്ന തരത്തിൽ അമത വിലയ്ക്കു വൈദ്യുതി വാങ്ങി കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കെ എസ് ഇ ബി യുടെയും ഇടതുപക്ഷ സർക്കാരിൻ്റെയും ജനദ്രോഹ നിലപാടുകൾ...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും, കോതമംഗലം ഐ.സി.ഡി.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പോഷ് ആക്ട്, ഡോമസ്റ്റിക് വയലൻസ് എന്നിവയെക്കുറിച്ചു നടത്തിയ ബോധവത്കരണ സെമിനാർ...

NEWS

പോത്താനിക്കാട് : കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു.  പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തെക്കേപുന്നമറ്റത്ത് പുള്ളോലില്‍ ജേക്കബിന്‍റെ 120 കുലച്ച ഏത്ത വാഴകള്‍ കാറ്റില്‍ നിലം പൊത്തി. കര്‍ഷകരായ ജാക്സണ്‍,...

NEWS

വാരപ്പെട്ടി: ജില്ലാ പഞ്ചായത്തിന്റെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും 2023-24,24-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ ചന്ദ്രശേഖരൻ നായർ...

NEWS

പെരുമ്പാവൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി ഹസ്സന്‍(38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ തുടര്‍ന്ന്...

NEWS

ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി ഉണ്ടായ കനത്ത മഴയിലു കാറ്റിലും പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡ് കുപ്പുംകണ്ടത്ത് ഇരുമുഴിയിൽ അമ്മിണിയുട ഓട് വീടിന് മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് വീടിന് കേടുപാട് സംഭവിച്ചു....

NEWS

പല്ലാരിമംഗലം: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് പോത്ത്കിടാവിന്റെ മുകളിലേക്ക് വീണ് കാലൊടിഞ്ഞു. പല്ലാരിമംഗലം മണിയാട്ടുകുടിയില്‍ ഹസ്സന്‍പിള്ളയുടെ മതിലാണ് മഴയില്‍ ഇടിഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ...

error: Content is protected !!