കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വെള്ളക്കെട്ടുണ്ടാകുമെന്ന കൃഷി ഓഫീസറുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് അനുമതി വാങ്ങിയതെന്നാണ് ആക്ഷേപം. നാട്ടുകാർ നൽകിയ പരാതിക്ക് ആർ ഡി ഒ നൽകിയ മറുപടിയിൽ തോടിൻ്റെ വീതി വെറും മൂന്നടിയായി ചുരുങ്ങി. വൻ അഴിമതിയാണ് ഇതിന് പിന്നിൽ. ഇതിന് വില്ലേജ് ഓഫീസറടക്കം കൂട്ടുനിൽക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന ബഹു. ഹൈക്കോടതിയുടെ വിധിയെ ദുർവ്യാഖ്യാനം ചെയ്താണ് അനുമതി നൽകിയതെന്നാണ് പരാതിക്കാർ പറയുന്നത്. 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. ലക്ഷങ്ങളുടെ അഴിമതി ഇതിന് പിന്നിൽ. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു എന്ന് മാത്രമല്ല വേനൽക്കാലത്ത് കടുത്ത വരൾച്ചയുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. നിലം നികത്തലിനെതിരെ കനത്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
