അടിവാട് : പുനർനിർമ്മാണം പൂർത്തിയായി 22 ന് ഉദ്ഘാടത്തിന് ഒരുങ്ങുന്ന അടിവാട് സെട്രൽ ജുമ മസ്ജിദിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അടിവാട് ടൗണും അടിവാടിൻ്റെ ജല സ്രോതസ്സായ ചിറയും സന്നദ്ധ സംഘടനകൾ സംയുക്തമായി ശുചീകരിച്ചു. അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് , ഗോൾഡൻ യംഗ്സ് ക്ലബ്ബ് , പ്ലേമേക്കേഴ്സ് ക്ലബ്ബ് തുടങ്ങിയവരുടെ പ്രവർത്തകർ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്. അടിവാട് സെട്രൽ ജുമ മസ്ജിദ് പ്രസിഡൻ്റ് സി എച്ച് മുഹമ്മദ് ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഹീറോയംഗ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഷമീർ കെ എം സെക്രട്ടറി ഷമീർ എം പി , ചീഫ് കോ – ഓഡിനേറ്റർ ഷൗക്കത്തലി എം പി , ഗോൾഡൻയംഗ്സ് ക്ലബ്ബ് പ്രസിഡൻ്റ് അലിക്കുഞ്ഞ് കെ എം , സെക്രട്ടറി നൗഫൽ കെ എം ട്രഷറർ റഫീഖ് കെ കെ , പ്ലേമേക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് അലി എ എം , സെക്രട്ടറി ഫെബിൻ പി ഇ , ട്രഷറർ ഷാമോൻ എ എം തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒക്ടോബർ മാസം 16 , 17 തീയതി കളിൽ നിർമ്മാണം പൂർത്തിയായ മസ്ജിദ് മുഴുവൻ ആളുകൾക്കും സന്ദർശിക്കുവാൻ അവസരം ഉണ്ടാകും എന്നും ജാതിമത ഭേദമന്യേ മുഴുവൻ ആളുകളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്നും മസ്ജിദ് പരിപാലന കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
