കോതമംഗലം : സംസ്ഥാനസ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ നീന്തലില്‍ റെക്കോഡ് വേഗം കുറിച്ച് മോന്‍ഗം തീര്‍ത്ഥു സാം ദേവ്. കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ ഇനത്തിലാണ് തിരുവനന്തപുരം എം വി എച്ച് എസ് എസ് വിദ്യാര്‍ത്ഥിയായ മോന്‍ഗം റെക്കോഡ് നേടിയത്. നിലവിലുള്ള വേഗതയായ 4.19.76 മിനിറ്റ് മറികടന്നാണ് പുതിയ റെക്കോഡായ 4.16.25 ലേക്ക് മോന്‍ഗം നീന്തിക്കയറിയത്. 2023 ലെ സ്വന്തം റെക്കോഡാണ് ഈ മിടുക്കന്‍ മറികടന്നത്. 4.36.92 മിനിറ്റ് കുറിച്ച് ഗവ. എച്ച് എസ് എസ് നെടുവേലിയിലെ ഐ എസ് ഇര്‍ഫാന്‍ മുഹമ്മദ് രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനം ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് കളമശ്ശേരിയിലെ ആര്യന്‍ മേനോന്‍ (4.51.94 മിനിറ്റ് ) കരസ്ഥമാക്കി.
