Connect with us

Hi, what are you looking for?

NEWS

സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.

കോതമംഗലം : ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം പിടിച്ച് നിർത്തുന്നതിനും,ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പിണവൂർക്കുടി, പൂയംകുട്ടി, തട്ടേക്കാട്, നാടുകാണി,തലക്കോട്,തങ്കളം,ചേലാട്,ചെമ്മീൻകുത്ത്,മുത്തംകുഴി,ഉപ്പുകണ്ടം എന്നീ സ്ഥലങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി സഞ്ചരിക്കുന്ന മാവേലി സ്‌റ്റോർ സന്ദർശിക്കുന്നത്.

മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ കെ എ നൗഷാദ്,സബ് ഡിപ്പോ ഓഫീസർ ഇൻ ചാർജ് കെ എസ് ഗിരീഷ്,ജീവനക്കാരുടെ പ്രതിനിധികളായി രാജേഷ് ശിവൻ, മാഷ്ലസ്,ഷിഹാബ് എം എച്ച്,ബിജു കെ റ്റി,സണ്ണി കെ എസ്,എബ്രഹാം,സിന്ധു സുനിൽ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....