കോതമംഗലം : ഒൻപത് വർഷകാലത്തിനുള്ളിൽ എടുത്ത് പറയാൻ ഒരു വികസന പദ്ധതിയും നടപ്പിലാക്കാത്ത കോതമംഗലം എംഎൽഎ ആൻ്റണി ജോണിന് ആ സ്ഥാനത്ത് തുടരാൻ അർഹത ഇല്ലെന്ന് കെ .പി .സി .സി .വാക്താവ് സന്ദീപ് വാര്യർ .
കോതമംഗലം എം .എൽ .എ ഓഫീസിലേക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്
ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തങ്കളം – കാക്കനാട് പാത ,ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം ,കോതമംഗലം റിംഗ് റോഡ് ,ഭൂതത്താൻ കെട്ട് ജല വൈദ്യുത പദ്ധതി തുടങ്ങി യു .ഡി .എഫ് .സർക്കാർ കൊണ്ട് വന്ന പദ്ധതികൾ പൂർത്തീകരിക്കാത്ത എം .എൽ .എ .ആൻ്റണി ജോൺ തികഞ പരാജയമാണെന്ന് അദ്ധേഹം കുറ്റപ്പെടുത്തി . വന്യമൃഗ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടവരുടെ കുടുമ്പങ്ങൾക്കും നാട്ടുകാർക്കും നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞില്ല എന്നതും ആർ .ആർ .ടി . ടീമിൻ്റെ തുടരുന്ന പിഴവുകളും അപലപനീയമാണ് .സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പേർ മാർച്ചിൽ പങ്കെടുത്തു.
കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡൻ്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു .
ബാബു ഏലിയാസ് ,എ .ജി ജോർജ് , കെ.പി .ബാബു ,
പി .പി .ഉതുപ്പാൻ,
പി .എ .എം .ബഷീർ , എം .എസ് . എൽദോസ് ,
എബി എബ്രാഹം ,എൽദോസ് കീച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
