Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ തേര ആദിവാസി കോളനിയിൽ 1 കോടി രൂപ ചിലവഴിച്ചു പൂർത്തീകരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു

കോതമംഗലം : പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട തേര കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ വിവിധ നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം ബഹു. പട്ടികജാതി -പട്ടിക വർഗ, പിന്നാക്ക ക്ഷേമ, ദേവസ്വം- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ വീഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിൽ വച്ച് നടന്ന പ്രാദേശിക ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഭദ്രദീപം തെളിയിച്ചു.

തേര ആദിവാസി കോളനിയിൽ കുടിവെള്ള പദ്ധതികൾക്കായി 3 കിണറുകളും ,റോഡ് നിർമ്മാണം (500 മീറ്റർ കോൺക്രീറ്റിങ്ങ്), ബാംബൂ ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണീറ്റ് കെട്ടിടം,ചാവടിപ്പുര കെട്ടിട നിർമ്മാണ മടക്കം ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. നിർവഹണ ഏജൻസിയായ ഹാബിറ്റാറ്റാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ഡാനി,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് കോറമ്പേൽ, കെ കെ ഗോപി, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഇന്ദിരക്കുട്ടി രാജു,തേര കോളനി ഊരുമൂപ്പൻ ലക്ഷ്മണൻ എസ്,എസ് ടി പ്രൊമോട്ടർമാർ, ജനപ്രതിനിധികൾ, തേര കോളനി നിവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽകുമാർ ഭാസ്കർ സ്വാഗതവും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രാജീവ് പി കൃതജ്ഞതയും രേഖപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: കനത്ത മഴയില്‍ കുടമുണ്ടപാലത്തില്‍ കുത്തൊഴുക്കില്‍പ്പെട്ട കാര്‍ യാത്രികനെ രക്ഷപെടുത്തി. വെള്ളിയാഴ്ച സന്ധ്യയോടെ പെയ്ത പേമാരിയില്‍ അപ്രതീഷിതമായാണ് കുടമുണ്ട പാലം വെള്ളത്തിലായത്. പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് കാര്‍ കുത്തൊഴുക്കില്‍പ്പെട്ടത്. പാലത്തിന്റെ കൈവരിയില്‍തട്ടി നിന്നതാണ് രക്ഷയായത്....

NEWS

കോതമംഗലം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലം രൂപതയിൽ ആവേശോജ്ജ്വല സ്വീകരണം. കോതമംഗലം രൂപത വികാരി...

NEWS

കോതമംഗലം :വടാട്ടുപാറയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോഴാണ് കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിലും കയറി നാശം വരുത്തുന്നത്. കൂട്ടമായും, ഒറ്റക്കും എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് പാർക്കും ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ...

NEWS

പല്ലാരിമംഗലം: സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണസമിതിയും നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ അടിവാട് ടി & എം ഹാളിൽസംഘപ്പിച്ച വികസനസദസ്സ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി ഉത്സവംമിഠായി എന്നപേരിൽ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്ക് സമ്മാനദാനം വിതരണം ചെയ്തു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ബഹു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പോത്താനിക്കാട് മണ്ഡലം സമ്മേളനം ഡോ മാത്യു കുഴല്‍നാടന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സ...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം: വിദ്യാഭാസ വിചക്ഷണനും , സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ അതികായനുമായ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസിന്റെ എൺപതാം പിറന്നാൾ ആഘോഷം പുതുപ്പാടി മരിയൻ മാനേജ്മെന്റ് സ്റ്റഡീസിൽ വച്ച് നടന്നു. അഞ്ചര...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ് 11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ...

error: Content is protected !!