Connect with us

Hi, what are you looking for?

EDITORS CHOICE

അതീജീവനത്തിൻ്റെ പ്രത്യാശയിൽ ബൈബിൾ പകർത്തിയെഴുതി രോഗിയായ മിമിക്രി കലാകാരൻ.

  • ദീപു ശാന്താറാം

കോതമംഗലം: കൊവിഡും ജീവിതപരാധീനതകളും മൂലം മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ രോഗിയായ മിമിക്രി കലാകാരൻ അതീജീവനത്തിൻ്റെ ഈ കാലയളവിൽ തളരാതെ ബൈബിൾ പകർത്തിയെഴുതി പ്രത്യാശയോടെ കാത്തിരിക്കുന്നു. കൊവിഡ് കാലം മാറി നിറയെ വേദികളുള്ള ഒരു നല്ല കാലം വരുമെന്ന ശുഭ പ്രതീക്ഷയിലാണ് മിമിക്രി കലാകാരൻ കലാഭവൻ ശശികൃഷ്ണ കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് രണ്ട് വർഷമായി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ കലാകാരൻ. ആത്മഹത്യ മുനമ്പിലെത്തിയ ശശി തൻ്റെ ജീവിതം ഈശ്വരനിൽ സമർപ്പിച്ച് ആദ്യം പഴയ നിയമവും ഇപ്പോൾ സമ്പൂർണ ബൈബിളും സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയാണ് നല്ലകാലം വരുമെന്ന പ്രത്യാശയിൽ കാത്തിരിക്കുന്നത്. കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് എഴുത്ത് തുടങ്ങിയത്.1596മണിക്കൂർ എടുത്താണ് സമ്പുർണ്ണ ബൈബിൾ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതിയത്.

സ്വന്തമായി സ്ഥലവും കിടപ്പാടവുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന ശശിക്ക് സ്വന്തമായി ഒരു വീടും സ്‌ഥലവും തൊഴിലും ലഭിക്കണമെന്ന പ്രാർഥനയോടെയാണ് ബൈബിൾ അക്ഷരങ്ങൾ ഓരോന്നായി പകർത്തിയെഴുതിയത്. ബൈബിൾ തങ്കളം എം.സ്.ജി.ആർ പഞ്ഞിക്കാരൻ മെമ്മോറിയൽ ഹോളിസ്റ്റിക് ഹീലിംങ് സെൻ്ററിലെ ഡോക്ടർ സിസ്റ്റർ അഞ്ജിതക്കാണ് സമർപ്പിച്ചത്. അസുഖത്തിന് ചികിത്സക്കായാണ് ശശി ഡോക്ടർ സിസ്റ്റർ അഞ്ജിതയെ സമീപിച്ചത്.ജീവിതം മടുത്ത് നിരാശയിലായ തനിക്ക് ബൈബിൾ എഴുതാൻ പ്രചോദനം നൽകിയത് സിസ്റ്റർ അഞ്ജിതയാണ്.

32 വർഷകാലത്തോളം ആയിരകണക്കിന് പൊതുവേദികളിൽ കോമഡി സ്റ്റാറായിതിളങ്ങി നിന്ന ശശിക്ക് അഞ്ച് വർഷം മുമ്പുണ്ടായ വാഹനപകടത്തിലാണ് കാലിന് ഗുരുതരതകരാറ് സംഭവിച്ചത്. അതിനെ തുടർന്ന് മറ്റ് ജോലികൾ ചെയ്യാനും പറ്റാത്ത അവസ്ഥയിലായി. പരസഹായമില്ലാതെ ദൈന്യ ദിന കാര്യങ്ങൾ നിർവഹിക്കാനാവാത്ത അവസ്ഥയിൽ ഭാര്യക്കുണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ടതോടെ അതുവഴിയുള്ള വരുമാനവും നിലച്ചു.കൊവിഡ് തൻ്റെ ഉപജീവന മാർഗമായ മിമിക്രി അവസരങ്ങളെയും തട്ടിതെറിപ്പിച്ചതോടെ വിദ്യാർഥികളായ രണ്ടു മക്കളുമായി ദുരിതകയത്തിലായിരിക്കുകയാണ് ഈ അതുല്യ കലാകാരൻ.

You May Also Like

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

error: Content is protected !!