Connect with us

Hi, what are you looking for?

NEWS

മില്ലറ്റ് ഗ്രാമം പദ്ധതി: വാരപ്പെട്ടി പഞ്ചായത്തില്‍ തുടക്കംകുറിച്ചു

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിന്റെയും ആകാശവാണി കൊച്ചി എഫ്എം നിലയത്തിന്റെയും കാന്തല്ലൂര്‍ നാട്ടറിവ് പഠന കേന്ദ്രത്തിന്റെയും സഹകരണത്തോടെ മില്ലറ്റ് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിലെ പാറശാലപ്പടി പാറക്കല്‍ മേരി പൗലോസിന്റെ കൃഷിയിടത്തിലാണ് ചെറു ധാന്യ കൃഷിക്ക് തുടക്കം കുറിച്ചത്. ചെറുധാന്യ കൃഷിക്കായുള്ള വിത്തിടല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ആകാശവാണി പ്രതിനിധി ബാലനാരായണന്‍, ഉദയകുമാര്‍, കാന്തല്ലൂര്‍ നാട്ടറിവ് പഠന കേന്ദ്രത്തിലെ എം എം അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയന നോബി, നിസാ മോള്‍ ഇസ്മായില്‍, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബെന്നി, കെ.കെ ഹുസൈന്‍, ദീപ ഷാജു, കെ.എം സെയ്ത്, ബേസില്‍ യോഹന്നാന്‍, പി.പി കുട്ടന്‍, ഷജി ബെസി , ഏയ്ഞ്ചല്‍ മേരി ജോബി, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ധീന്‍, കൃഷി ഓഫീസര്‍ സൗമ്യ സണ്ണി, കോഴിപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ഹാന്‍സി പോള്‍, കൃഷി അസിസ്റ്റന്റ്മാരായ ബിന്‍സി ജോണ്‍, പി.ഇ ഉനൈസ് എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം: 9ഗ്രാം കഞ്ചാവും 0.46 ഗ്രാം എംഡിഎയുമായി കറുകടത്ത് യുവാവ് കോതമംഗലം എക്‌സൈസ് പിടിയില്‍. പാമ്പാക്കൂട ഊത്തുകൂഴി ജിതിന്‍ ജോസ് (29)നെയാണ് കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും ചേര്‍ന്ന് അറസ്റ്റ്...

NEWS

മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ഭാഗത്ത് എംഡിഎംഎ വലിയതോതില്‍ മൊത്ത കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുമേല്‍ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യന്‍മലയില്‍ നിന്ന്  എക്‌സൈസ് സംഘം പിടികൂടിയത്....

NEWS

കോതമംഗലം: കോതമംഗലത്തെ ചെറിയപള്ളിതാഴത്തുള്ള സിഎസ്ബി ബാങ്കിന്റെ എ.ടി.എം കൗണ്ടറിനുള്ളിൽ പാമ്പ് കയറി. പണമെടുക്കാനെത്തിയ വനപാലകനാണ് പാമ്പിനെ ആദ്യം കണ്ടത്. പിന്നീട് ബാങ്കിന്റെ മാനേജരും പാമ്പിനെ കണ്ടു. ചെറിയ പാമ്പ് ആയിരുന്നു. ഏത് ഇനമാണെന്ന്...

CRIME

കോതമംഗലം: ഊന്നുകല്‍ ടൗണില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. ഹാര്‍ഡ്വെയര്‍ സ്ഥാപനമായ പെരിയാര്‍ ബ്രദേഴ്‌സ്, പലചരക്ക് കടയായ അറമംഗലം സ്റ്റോഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാവിലെ...

NEWS

തൊടുപുഴ: പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മുള്ളരിങ്ങാട് നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളേറെയായെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു പരിഹാരനടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കാട്ടാനകള്‍ പതിവായി ജനവാസമേഖലയില്‍ എത്തുന്നതോടെ ഇവിടെ ജനങ്ങളുടെ സൈ്വരജീവിതം...

NEWS

കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിലും,കവളങ്ങാട് പഞ്ചായത്തിലെ ചെമ്പൻകുഴിയിലും ആർ ആർ ടി യ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 22,45,632 ലക്ഷം രൂപ ചിലവഴിക്കുവാൻ സർക്കാർ പ്രത്യേകാനുമതി...

NEWS

പെരുമ്പാവൂര്‍ : ഹെറോയിനുമായി ഇതരസംസ്ഥാന സ്വദേശി എക്സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുമന്‍ കാമരു (26)നെയാണ് പെരുമ്പാവൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടി പിടികൂടിയത്. പെരുമ്പാവൂര്‍ ഫിഷ് മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ്...

NEWS

കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഈ മാസം 29 നു നടക്കുന്ന...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവനുമായി സഹകരിച്ച് ആശുപത്രിയിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂര്‍ അറയ്ക്കല്‍ വീട്ടില്‍ ബോണിറ്റ് ബെന്നി(32)നെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി യുവാവും മുക്കന്നൂര്‍ സ്വദേശി യുവതിയും ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു....

NEWS

കോതമംഗലം :ആൻ്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിൽ 4 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി യാണ്...

NEWS

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം,...

error: Content is protected !!