കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ ആമ്പല്‍ പൂവ് പറിക്കാനുള്ള ശ്രമത്തിനിടയില്‍ വെള്ളത്തില്‍ താഴ്ന്നു പോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴി. പുന്നേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദ്ദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.ഒപ്പമുണ്ടായിരുന്നവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതിനേതുടര്‍ന്ന് പോലിസ് കൂടുതല്‍ പരിശോധന നടത്തിവരുകയാണ്.അവിവാഹിതനായ അജയ്.
