Connect with us

Hi, what are you looking for?

NEWS

എം. ജി.സർവ്വകാലശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കോതമംഗലം എം. എ. കോളേജിന് കിരീടം 

കോതമംഗലം :41-മത് മഹാത്മാഗാന്ധി സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പുരുഷ – വനിതാ വിഭാഗത്തിൽ കിരീടം ചൂടി.പുരുഷ വിഭാഗത്തിൽ 208.5പോയിന്റും, വനിതാ വിഭാഗത്തിൽ 174.5പോയിന്റും നേടിയാണ് എം. എ. കോളേജ് കിരീടം ഉറപ്പിച്ചത് .എം. എ. കോളേജിന്റെ പുരുഷ ടീം 15 സ്വർണവും,11 വെള്ളിയും,3 വെങ്കലവും നേടിയപ്പോൾ വനിതാ ടീം അംഗങ്ങൾ 11 സ്വർണവും,6 വെള്ളിയും,6 വെങ്കലവും നേടി.എം. എ. കോളേജിന്റെ ആനന്ദ് കൃഷ്ണ, ബിലിൻ ജോർജ്, കെസ്സിയ മറിയം ബെന്നി എന്നിവർ പുതിയ മീറ്റ് റെക്കോർഡുകൾ നേടി.113.5 പോയിന്റുമായി ചങ്ങനാശ്ശേരി എസ് ബി കോളേജ് ആണ് രണ്ടാമത്. കാഞ്ഞിരപ്പള്ളി എസ്. ഡി. കോളേജ് 92പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

 

വനിതാ വിഭാഗത്തിൽ 173.5പോയിന്റ്‌ നേടി പാലാ അൽഫോൻസാ രണ്ടാം സ്ഥാനവും, ചങ്ങനാശ്ശേരി അസംപ്ഷൻ 111 പോയിന്റ്‌ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .പ്രൊഫ. പി. ഐ ബാബു, എം. എ. ജോർജ്, ഡോ. ജോർജ് ഇമ്മാനുവൽ, പി. പി. പോൾ, കെ. പി. അഖിൽ എന്നിവരുടെ പരിശീലന മികവിലാണ് എം. എ. കോളേജിന്റെ ജൈത്രയാത്ര.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ട്രാക്ക് ഇനങ്ങളും, കോതമംഗലം എം. എ കോളേജ് ഗ്രൗണ്ടിൽ ജമ്പ്, ത്രോ, മാരത്തോൺ മത്സരങ്ങളുമാണ് നടന്നത്.എം. എ. കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ

വിജയികൾക്ക് എം. ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എ. ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു.എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പ് ഡയറക്ടർ ഡോ. ബിനു ജോർജ് വറുഗീസ് അധ്യക്ഷത വഹിച്ചു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വിഭാഗം അദ്ധ്യാപിക അർച്ചന ഷാജി, എറണാകുളം മഹാരാജാസ് കോളേജ് കായിക വിഭാഗം മേധാവി റീന ജോസഫ് എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...