കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും മെറിറ്റ് ഡേയും ആഘോഷിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കേരള ഫോക്ലോർ അക്കാദമി അംഗം പ്രദീപ് പാണ്ടനാട് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ . മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു. 2023-24 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്,9 എ പ്ലസ്, നേടിയ കുട്ടികളെയും, വിവിധ സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെയും കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ. വിൻസന്റ് നെടുങ്ങാട്ട് മൊമെന്റോ നൽകി ആദരിച്ചു.
ഒമ്പതാം ക്ലാസ്സിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് 1980-81 എസ്എസ്എൽസി ബാച്ചുകാർ ക്യാഷ് അവാർഡ് നൽകി ആദരിച്ചു.ഹെഡ്മിസ്ട്രസ് ഷിജ മാത്യു, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ബാബു പോൾ,പി ടി എ പ്രസിഡന്റ് ഷിജു ജോസഫ്, എം പി ടി എ പ്രസിഡൻറ് ദീപ ഫ്രാൻസിസ്, വിദ്യാരംഗം കോഡിനേറ്റർ ജയ ജോസഫ് , മെഹറിൻ അബൂബക്കർ , ശിവാനി രാജേഷ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.