കോതമംഗലം : കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിന് പ്രസ് ക്ലബ്ബിന്റെ അനുമോദനം. രണ്ട് പതിറ്റാണ്ട് കാലം പ്രവാസ വാസത്തിന് ശേഷം നാട്ടിലെത്തി കോതമംഗലത്ത് ആരംഭിച്ച മെന്റർ അക്കാഡമി & മെന്റർ കെയർ ഡയറക്ടർ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എന്നി നിലയിൽ പ്രവർത്തിച്ചു വരുന്ന ആശാ ലില്ലി തോമസ് സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ മേഖലയിൽ സജീവ ഇടപെടൽ നടത്തി വരുന്നുണ്ട്. ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാർത്ഥികൾക്ക് സൗജന്യഭാഷാ പഠനം, പ്ലാസ്റ്റിക്ക് വിമുക്ത ബോധവൽക്കരണം ലഹരി മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള പ്രവർത്തനങ്ങൾ മെഡിക്കൽ ക്യാമ്പുകൾ, സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാം മേഖലയിലും ആശ ലില്ലി തോമസിന്റെ ഇടപെടലുകൾ ഉണ്ട്. ഇത്തരം പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കോതമംഗലം പ്രസ് ക്ലബ് ആശാ ലില്ലി തോമസിനെ അനുമോദിച്ചത്.
അനുമോദന യോഗം ഡി വൈഎസ്പി ടി ബി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി അധ്യക്ഷത വഹിച്ചു. കോതമംഗലം സി ഐ റ്റി പി.ബിജോയ്, കുട്ടംമ്പും സി ഐ, ഊന്നുകൽ എസ് ഐ കെ പി .സിദ്ധീക്ക് , കെ ജെ യു സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ, പ്രസ് ക്ലബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, കെ പി കുര്യാക്കോസ്, കെ എ സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.