കോതമംഗലം : സൗകര്യപ്രദമായ ഒരു ആശയവിനിമയ പ്ലാറ്റ്‌ഫോം നല്‍കി തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് ഇന്ത്യപോലുള്ള ഒരു രാജ്യത്ത് തൊഴിലില്ലായ്മ ഗുരുതരമായ പ്രതിസന്ധിയിലാണ്. ഉദ്യോഗാര്‍ത്ഥിയായിട്ടുള്ള പുതുതലമുറയ്ക്ക് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്ന മെഗാ ജോബ് ഫെയറുമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്. ജോലിയിലേക്കൊരു ജാലകം തുറന്നിട്ട് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, ഇന്ദിര ഗാന്ധികോളേജും സംയുക്തമായി *നവംബര്‍ 30-ന്* മെഗാ ജോബ് ഫെയര്‍ 2024 നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജില്‍ വെച്ച് നടത്തുന്നു.
കേരളത്തിനകത്തും പുറത്തുമായുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ദേശീയ അന്തര്‍ദേശീയ വന്‍കിട സ്വകാര്യ കമ്പനികളും ഉൾപ്പടെയുള്ള തൊഴില്‍ ദാതാക്കളുടെ സാന്നിദ്ധ്യവും സഹകരണവും മെഗാ ജോബ് ഫെയറിനെ സജീവമാക്കും. യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങളുടെ അനന്തസാധ്യത സമ്മാനിക്കുന്ന തൊഴില്‍ മേളയിലേക്ക് ഇത് വരെ ആയിരത്തിയഞ്ഞൂറില്‍ പരം ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുള്ളതാണ്. ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്തുവാന്‍ തൊഴിലമ്പേഷകരായ യുവതി യുവാക്കളെയും ഈ മെഗാ ജോബ് ഫെയറിലേക്ക് സ്വാഗതം ചെയ്യുന്നതായി ആന്റണി ജോൺ എം എൽ എ യും പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദും സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.