കോതമംഗലം: അരുണാചല്‍ പ്രദേശില്‍ നടന്ന പതിനെട്ടാമത് ഫെഡറേഷന്‍ കപ്പ് ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധനേടി കോതമംഗലം സ്വദേശിനി മീത മാമ്മന്‍. സ്വര്‍ണം നേടിയ കേരള സീനിയര്‍ വനിതാ ടീമിലെ അംഗമാണ് മീത. മിക്സഡ് ടീമിലും മീത പങ്കെടുത്തു. മീത ഭാഗമായ സീനിയര്‍ വനിതാ ടീം മത്സരത്തില്‍ സ്വര്‍ണം നേടി. തമിഴ്നാട് ഈറോഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയെ തോല്‍പ്പിച്ചാണ് 500 കിലോഗ്രാം വിഭാഗത്തില്‍ മീത ഉള്‍പ്പെടുന്ന കേരള ടീം സ്വര്‍ണം ചൂടിയത്. കോതമംഗലം നെല്ലിമറ്റം മങ്ങാട്ട് മാമന്‍ സ്‌കറിയ മിനി ദമ്പതികളുടെ മകളായ മീത ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ തുടങ്ങിയ ത്രോ ഇനങ്ങളില്‍ നാഷണല്‍ ചാമ്പ്യനായിരുന്നു. തൃശൂര്‍ നൈപുണ്യ കോളജില്‍ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ മീത രണ്ടുവര്‍ഷമായി വടംവലിയില്‍ കോച്ച് ഡിസില്‍ ഡേവിസിന്റെയും പി.എ. ശ്രീജിത്തിന്റെയും നേതൃത്വത്തില്‍ പരിശീലനത്തിലാണ്.
ചെന്നൈയില്‍ നടന്ന ഓള്‍ ഇന്ത്യ ഇന്റര്‍ സര്‍വകലാശാല മത്സരത്തില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ വനിതാ ടീമില്‍ മീതയും അംഗമായിരുന്നു. തൃശൂര്‍ ജില്ലാ ടീമീനുവേണ്ടി മൂന്നുതവണ ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ജേഴ്സി അണിയണമെന്നതാണ് ഇരുപതുകാരി മീതയുടെ ആഗ്രഹം.
