കോതമംഗലം : അപൂർവ്വയിനത്തിൽ പെട്ട നൂറോളം ഔഷധ സസ്യങ്ങൾ നട്ടു പരിപാലിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ നേച്ചർ ക്ലബ് .ഇതിന്റെ ഭാഗമായി കോളേജിലെ പൂന്തോട്ടത്തിന് ചുറ്റും 100ൽ പരം ചട്ടികളിൽ വിവിധയിനം
ഔഷധ സസ്യങ്ങൾ നട്ടു. ഇതിന്റെ ഉത്‌ഘാടനം നെല്ലാട് കിൻഫ്ര പാർക്കിലെ എലിക്സിർ എക്സ്ട്രാക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജനറൽ മാനേജർ ഡോ.ഹേമന്ത് അരവിന്ദ് നിർവഹിച്ചു.
ദന്തപാല, കസ്തുരിമഞ്ഞൾ, കരിനൊച്ചി, മുയൽ ചെവിയൻ, പിച്ചകം, വെള്ളകൊടുവേലി തുടങ്ങി നൂറോളം ഔഷധ സസ്യങ്ങളാണ് കോളേജിലെ ഔഷധതോട്ടത്തിൽ നട്ടിരിക്കുന്നത്. അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങളെ നട്ട് പരിപാലിക്കുന്നതിനോടൊപ്പം, പുതുതലമുറക്ക് ഇവയെ പരിചയപെടുത്തുക എന്ന ലക്ഷ്യംകൂടിയുണ്ടെന്ന് കോളേജിലെ നേച്ചർ ക്ലബ് കോ. ഓർഡിനേറ്റർ ഡോ. മേരി മോൾ മൂത്തേടൻ പറഞ്ഞു.ഇതിന്റെ ഭാഗമായി ഇവയുടെ ശാസ്ത്രീയ നാമം,മൂല കുടുംബം , ആയുർവേദ ഗുണം എന്നിവ രേഖപെടുത്തി കൈപുസ്ത രൂപത്തിൽ ആക്കി സൂക്ഷിച്ചിരിക്കുകയാണ് കോളേജ്.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.അസ്സി. പ്രൊഫ. എലിസബത്ത് ജേക്കബ് നേതൃത്വം കൊടുത്തു.