Connect with us

Hi, what are you looking for?

CRIME

മെഡിക്കൽ റെപ്പാണെന്നും പറഞ്ഞു വെളളം ചോദിച്ചെത്തി, വീട്ടമ്മയെ കുത്തി വീഴ്ത്തിയ ശേഷം പണവും സ്വർണ്ണവുമായി കടന്നു; പ്രതിയെ സാഹസികമായി പിടികൂടി.

പോത്താനിക്കാട് : വീട്ടിൽ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തി വീഴ്ത്തിയ ശേഷം പണവും സ്വർണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പോലിസ് സാഹസികമായി പിടികൂടി. കോട്ടയം, മരിയത്തുരുത്ത് ശരവണവിലാസത്തിൽ ഗിരീഷ് (35) നെയാണ് പോലിസ് വിടാതെ പിന്തുടർന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കല്ലൂർക്കാട് തഴുവൻ കുന്ന് ഭാഗത്തെ ജ്വല്ലറിയുടമയുടെ വീട്ടിൽ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

മെഡിക്കൽ റെപ്പാണെന്നും പ്രഷർ കൂടിയതിനാൽ അൽപ്പം വെളളം വേണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു മാന്യമായ വേഷം ധരിച്ചെത്തിയ യുവാവിനെക്കണ്ട് വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. അകത്തേക്കു പോയ വീട്ടമ്മയെ പിന്തുടർന്നെത്തിയ യുവാവ് കത്തികൊണ്ട് കുത്തിവീഴ്ത്തി, ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലിട്ടടച്ച് വീട്ടിലുണ്ടായ സ്വർണ്ണവും പണവുമായി കടന്നു കളഞ്ഞു. അൽപസമയം കഴിഞ്ഞ് മുറിയിൽ നിന്ന് പുറത്തെത്തിയ വീട്ടമ്മ കല്ലൂർക്കാട് എസ്.എച്ച്. ഒ കെ.ജെ. പീറ്ററിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്.എച്ച്.ഒ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചുവന്ന കാറിൽ ഒറ്റയ്ക്കാണ് മോഷ്ടാവ് സ്ഥലത്തെത്തിയതെന്ന് വിവരം ലഭിച്ചു. ജില്ലയിലേക്ക് മുഴുവൻ മെസേജ് പാസ് ചെയ്തു.

തുടർന്ന് പോത്താനിക്കാട് ഭാഗത്തേക്ക് കാർ പോയെന്നറിഞ്ഞ് പോത്താനിക്കാട് എസ്.എസ്.ഒ. നോബിൾ മാനുവലിൻറെ നേതൃത്വത്തിൽ മറ്റൊരു സംഘം കാറിനെ പിന്തുടർന്നു. തുടർന്ന് സിനിമാ ചെയ്സിനെ വെല്ലുന്ന രീതിയിൽ കാർ പിന്തുടർന്ന് മണിക്കൂറുകൾക്കും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ മാരായ കെ.ജെ.പീറ്റർ, നോബിൾ മാനുവൽ, എസ്.ഐമാരായ ടി.എം സൂഫി, രാജു, എ.എസ്.ഐ സജി, എസ്.സി.പി.ഒ മാരായ ജിമ്മോൻ ജോർജ്, ബിനോയി പൗലോസ്, രതീശൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് അഭിനന്ദിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...