കോതമംഗലം : നിധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടന്ന മെഡിക്കൽ ക്യാമ്പ് ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോട്ടയം കാരിത്താസ്, അങ്കമാലി ലിറ്റിൽ ഫ്ലവർ, കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജ്, എന്നീ ആശുപത്രികളിലെ മികച്ച ഡോക്ടർമാരുടെ സേവനം ലഭ്യമായി. പരിശോധനയും മരുന്നും സൗജന്യമായിരുന്നു. ചടങ്ങിൽ നിധി ഫൗണ്ടേഷൻ ചെയർമാൻ പ്രകാശ് ബാബു അദ്ധ്യക്ഷനായി. ഡോ. ജേക്കബ് ഇട്ടൂപ്പ്, ഡോ. മുഹമ്മദ് ഹസ്സൻ പ്രൊഫ. ബേബി. എം. വർഗീസ്, പി. എ. സോമൻ, കെ. പി. കുര്യാക്കോസ്, കെ. പി. ബാബു എന്നിവർ പ്രസംഗിച്ചു.
