കോതമംഗലം :കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടുകൂടി പുതുതായി പണികഴിപ്പിച്ച ലോൺട്രി, മോർഗ് (Body Freezer Unit ) യൂണിറ്റുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജി കെ ഒ,സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ ബിബിൻ അത്തിത്തോട്ടം, വാർഡ് കൗൺസിലർ കെ എ നൗഷാദ്, അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു
