Connect with us

Hi, what are you looking for?

CRIME

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ 27 വർഷങ്ങൾക്ക് ശേഷം കോതമംഗലത്ത് നിന്നും പോലീസ് പിടികൂടി

പോത്താനിക്കാട് : 27 വർഷമായി പേര് മാറ്റി അടിവാട് താമസിച്ചു വന്ന മിനി രാജുവിനെ പോലീസ് പിടികൂടി. കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക്‌ ശേഷമാണ് പിടിയിലാകുന്നത്. കഴിഞ്ഞ 5 വർഷമായി അടിവാട് തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്ത് വരുകയായിരുന്നു മിനി. കഴിഞ്ഞ 27 വർഷമായി പോലീസിന് പിടികൊടുക്കാതെ തന്നിലേക്ക് പോലീസ് അന്വേഷിച്ചു എത്താൻ ഒരു സാഹചര്യവും ഉണ്ടാക്കാതെയും മറ്റൊരു പേരിൽ ആർക്കും താൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നു സംശയം തോന്നാൻ ഇട വരുത്താതെയും ഒളിവിൽ കഴിയുകയായിരുന്ന കുറ്റവാളിയാണ് ഇന്ന് പിടിയിലാകുന്നത്.

1996 ൽ ഹൈക്കോടതി വിധി വന്നശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവിൽ തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999 വർഷം ഇവർ വിവാഹിതരാകുകയും ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് വന്നു മിനി രാജു എന്ന പേരിൽ കുടുംബസമേതം ജീവിച്ചു വരികയായിരുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് നിന്ന മിനി രാജു എന്ന റെജി എന്ന അച്ചാമ്മയെ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്‌, എസ്. ഐ. പ്രഹ്ളാദൻ സി 1 സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്‌, സുഭാഷ് എൻഎസ് , സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്കർ, സി. പി. ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റെജിയെ നാളെ തിങ്കളാഴ്ച മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി- 2 ൽ ഹാജരാക്കും.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 C ഈ വർഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പാർപ്പിടപദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ്ക്ലബിൻ്റെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്തിൽ പുന്നെകാട്...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കോതമംഗലം : അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരുക്ക്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം...

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

CRIME

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ...

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

CRIME

കോതമംഗലം : വിസ തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പിള്ളി നീലംപുഴ വീട്ടിൽ തോമസ് എൻ ഐസക് (51), തമിഴ്നാട് തിരിച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ (42) നെയുമാണ് കോതമംഗലം...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

CRIME

കോതമംഗലം: തങ്കളം ബിഎസ് എൻഎൽ ഓഫീസിന്റെ കോംബൗഡിൽ നിന്നും മോഷണം നടത്തിയ തൃക്കാരിയൂർ  വില്ലേജ് മുണ്ടയ്ക്കപ്പടി പൂവത്തും ചോട്ടിൽ ബാപ്പുട്ടി മകൻ 40 വയസ്സുള്ള അബ്ദുൾ നാസർ , കീരംപാറ പുന്നേക്കാട് കുന്നുംപുറത്ത്...

error: Content is protected !!