പോത്താനിക്കാട് : 27 വർഷമായി പേര് മാറ്റി അടിവാട് താമസിച്ചു വന്ന മിനി രാജുവിനെ പോലീസ് പിടികൂടി. കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷമാണ് പിടിയിലാകുന്നത്. കഴിഞ്ഞ 5 വർഷമായി അടിവാട് തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്ത് വരുകയായിരുന്നു മിനി. കഴിഞ്ഞ 27 വർഷമായി പോലീസിന് പിടികൊടുക്കാതെ തന്നിലേക്ക് പോലീസ് അന്വേഷിച്ചു എത്താൻ ഒരു സാഹചര്യവും ഉണ്ടാക്കാതെയും മറ്റൊരു പേരിൽ ആർക്കും താൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നു സംശയം തോന്നാൻ ഇട വരുത്താതെയും ഒളിവിൽ കഴിയുകയായിരുന്ന കുറ്റവാളിയാണ് ഇന്ന് പിടിയിലാകുന്നത്.
1996 ൽ ഹൈക്കോടതി വിധി വന്നശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവിൽ തമിഴ്നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999 വർഷം ഇവർ വിവാഹിതരാകുകയും ചെയ്തു. പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് വന്നു മിനി രാജു എന്ന പേരിൽ കുടുംബസമേതം ജീവിച്ചു വരികയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് നിന്ന മിനി രാജു എന്ന റെജി എന്ന അച്ചാമ്മയെ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ C. ശ്രീജിത്ത്, എസ്. ഐ. പ്രഹ്ളാദൻ സി 1 സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്, സുഭാഷ് എൻഎസ് , സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്കർ, സി. പി. ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റെജിയെ നാളെ തിങ്കളാഴ്ച മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി- 2 ൽ ഹാജരാക്കും.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇