കോതമംഗലം: ആരോഗ്യ സംരക്ഷണത്തിൻ്റെ അഭിവാജ്യ ഘടകമായി മാസ്കുകൾ മാറിയതോടെ വിലക്കുറവിൽ ആകർഷകവും വൈവിധ്യങ്ങളുമായ മാസ്കുകളും വിപണിയിൽ ഒരുക്കി കോതമംഗലത്തെ ഗൾഫ് ബസാർ തരംഗമായി മാറുന്നു കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാസ്ക് ധാരണം നിർബന്ധമാക്കിയതോടെയാണ് ഈ രംഗത്തേക്ക് ഗൾഫ് ബസാർ രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് വ്യാപനം തടയാൻ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതോടെ ജില്ലയിൽ മാസ്കുകളുടെ ദൗർലഭ്യം ശരിക്കും നേരിട്ടിരുന്നു. വില കൂടുതൽ ഈടാക്കിയാണ് പല വ്യാപാരികളും നിലവിൽ ഉണ്ടായിരുന്ന സ്റ്റോക്കുകൾ വിറ്റഴിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു ഒരു തവണ ഉപയോഗിച്ച ശേഷം നശിപ്പിക്കേണ്ട മാസ്കുകളാണ് ആദ്യം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന 20 ഓളം തരത്തിലുള്ള വാഷബിൾ മാസ്കുകുകൾ ഗൾഫ് ബസാറിൽ ലഭ്യമാണ് .
രോഗികൾ മാത്രം ധരിച്ചിരുന്ന മാസ്കുകൾ കുട്ടികൾ മുതൽ പ്രായമായവർ വരെ പുറത്തിറങ്ങുമ്പോൾ ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെ മാസ്കുകൾക്ക് പ്രിയമേറി . ഒരു ലെയർ മുതൽ ആറ് ലെയർ വരെയുള്ളതും 4 രൂപ മുതൽ 150 രൂപ വരെ വിലയുള്ള മാസ്കുകളും ലഭ്യമാണ്. കോട്ടൺ ക്ലോത്ത് ,പേപ്പർ , ഡിസ്പോസിബിൾ , ബനിയൻ ഫേ ബ്രിക്സ് ,കമ്പിളി തുടങ്ങിയ വ്യത്യസ്ഥങ്ങളായ മെറ്റീരിയലുകളിൽ പല കളറുകളിലും പല ആ ക്യതികളിലും ആകർഷകങ്ങളായ ഡിസൈനുകളിലും മാസ്കുകൾ വില്പനക്ക് ലഭ്യമാണന്ന് കോതമംഗലം ഗൾഫ് ബസാർ ഉടമയും എറണാകുളം ജില്ലയിലെ പ്രധാന മാസ്ക് മൊത്തവ്യാപാരികളിൽ ഒരാളായ
ജോഷി അറയ്ക്കൽ പറഞ്ഞു.
നേഴ്സസ് , ഡോക്ടർ , അഭിഭാഷകർ ടീച്ചേഴ്സ് തുടങ്ങിയ പ്രഫഷണലുകൾക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യൂണിഫോമുകൾക്ക് ചേർന്നതും കുട്ടികൾക്കും ന്യൂ ജെൻ വിഭാഗത്തിനും വസ്ത്രങ്ങൾക്ക് യോജിച്ച മാസ് കുകളും ഇവിടെ സുലഭമാണ് ഷർട്ടുകൾക്കും ടീ ഷർട്ടുകൾക്കും സാരിക്കും ടോപ്പുകൾക്കും അതേ തുണിത്തരത്തിലുള്ള മാസ്കുകളും ഓരോന്നിനും ഒപ്പമിറക്കിയും ഇവിടെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുള്ളതിനാൽ യൂണിഫോം തുണിത്തരത്തിലുള്ള മാസ്കുകളും തയ്യാറാക്കി വരികയാണ് .
ഓണക്കാലത്ത് കേരള വേഷത്തിനൊപ്പം ധരിക്കാവുന്ന കസവ് ചേർന്ന മാസ് കുകളും ,ഉപഭോക്താക്കളുടെ ആവശ്യപ്രകാരം സിനിമ ,സ്പോർട്സ് താരങ്ങളുടേയും വിവിധ കാർട്ടുണുകളുടേയും ഹോളിവുഡ് ആക്ഷൻ ഹീറോകളുടെയും ചിത്രം ആലേഖനം ചെയ്യുന്ന മാസ്കുകളും ഉടൻ വിപണിയിലെത്തിക്കുമെന്നും മാറിയ ജീവിത ശൈലിക്കൊപ്പം മാസ്കുകുകളും മാറ്റത്തിന് വിധേയമാവുകയാണന്നും ജോഷി അറയ്ക്കൽ പറഞ്ഞു.