Connect with us

Hi, what are you looking for?

EDITORS CHOICE

മാസ്ക് നിർമ്മാണത്തിൽ കോതമംഗലം എം.എ.കോളേജിലെ കുട്ടികൾ മാസ് ആണ്.

കോതമംഗലം: കോവിഡ് -19 നെതിരായ ഏറ്റവും വലിയ ആയുധം മാസ്ക് ധരിക്കുകയാണെന്നിരിക്കെ, കോളേജിലെ തങ്ങളുടെ സഹപാഠികൾക്കും, അധ്യാപക-അനധ്യാപകർക്കും വേണ്ടി, വീട്ടിലിരുന്ന് തുണി മാസ്കുകൾ തയ്യാറാക്കി മാതൃകയാകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒരു പറ്റം വിദ്യാർത്ഥികൾ. കോളേജിലെ വിവിധ വിഭാഗങളിൽ പഠിക്കുന്ന 30 വിദ്യാർത്ഥികൾ, അവരവരുടെ വീട്ടിലിരുന്നാണ് ഈ ലോക് ഡൗൺ കാലത്ത് നന്മയുടെ മാതൃക പരമായ പ്രവർത്തനം കാഴ്ചവെക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക്കേന്ദ്ര മാനവ വിഭവ ശേഷി മന്ത്ര ലയത്തിന്റെ ഉന്നത് ഭാരത് അഭിയാൻ സ്കീമിന്റെയും ,എൻ എസ് എസ് യൂണിറ്റിൻ്റെയും സഹകരണമുണ്ടുതാനും.

വിദ്യാർഥികളിഷ്ടപ്പെടുന്ന മനോഹരമായ ബഹു വർണ്ണ മാസ്‌കുകളാണ് ഇവർ നിർമ്മിക്കുന്നത്. ഇതിനെല്ലാം നേതൃത്വം കൊടുത്തുകൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ, എം.കോം. ഇൻ്റർനാഷണൽ ബിസ്സിനെസ്സ് വിഭാഗം മേധാവി ശ്രീമതി. ശാരി സദാശിവൻ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. എൽദോസ് എ. എം, ഡോ. ജാനി ചുങ്കത്ത് എന്നിവർ ഒരു ഫോൺ വിളിപ്പാടകലെയുണ്ട്.

You May Also Like

error: Content is protected !!