Connect with us

Hi, what are you looking for?

NEWS

ഓപ്പറേഷന്‍ തിയറ്ററും ലേബര്‍ റൂമും അടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാളെ

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററും ലേബര്‍ റൂമും മാസങ്ങളായി അടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ആദിവാസികളടക്കം നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോതമംഗലത്തെ താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് മാസങ്ങളായി ചികിത്സ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. അശാസ്ത്രീയമായ കെട്ടിട നിര്‍മാണമാണ് ഇപ്പോള്‍ ആശുപത്രിയില്‍ നടക്കുന്നതെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. ഒരു വര്‍ഷത്തിലധികമായി ഓര്‍ത്തോ ഡോക്ടര്‍ ഇല്ലാത്തതും പോലീസ് സര്‍ജനെ നിയമിക്കാത്തതും മെഡിക്കല്‍ ബോര്‍ഡ് കൂടാത്തതും എംഎല്‍എയുടെയും നഗരസഭാധ്യക്ഷന്റെയും അനാസ്ഥകൊണ്ടാണെന്നും ഉടന്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഷമീര്‍ പനയ്ക്കല്‍, ബാബു ഏലിയാസ് എന്നിവര്‍ അറിയിച്ചു.

കോതമംഗലം ഗവ. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍: ഷിബു തെക്കുംപുറം കോതമംഗലം: സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. ആശുപത്രിയില്‍ ഓര്‍ത്തോ ഡോക്ടര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സേവനം ഇല്ലാതായിട്ട് നാളുകളായി. കോതമംഗലം ഗവ. ആശുപത്രി മറ്റ് ആശുപത്രികള്‍ക്ക് രോഗികളെ കൈമാറുന്ന റഫറല്‍ ആശുപത്രിയായി അധപതിച്ചിരിക്കുകയാണെന്നും ഷിബു തെക്കുംപുറം ആരോപിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുകയും നടന്നിട്ടുള്ള കെട്ടിട നിര്‍മാണ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ‘കോതമംഗലം താലൂക്ക് ആശുപത്രിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം’ കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമായിട്ടുണ്ടെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി എന്നിവര്‍ പറഞ്ഞു. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന 11.15 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടേണ്ടിവന്നത്. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പുതിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തിയേറ്റര്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പുതിയ വാര്‍ഡ് എന്നിവ കൂടാതെ നിലവിലെ മുഴുവന്‍ കെട്ടിടങ്ങളും ആധുനികവത്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍കൂടെ ഉള്‍പ്പെട്ടിട്ടുണ്ട്.

പഴയ കെട്ടിടങ്ങളില്‍ മുഴുവന്‍ ഫയര്‍ ലൈന്‍, 30 കാമറകളോടുകൂടിയ സിസിടിവി, ഇന്റര്‍കോം സംവിധാനം, ആശുപത്രിയില്‍ എല്ലാ പൊതുസ്ഥലങ്ങളിലും സ്പീക്കര്‍ സ്ഥാപിക്കുക, പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ ഉള്‍പ്പെടെ പുതിയ സബ്‌സ്റ്റേഷന്‍, വിപുലീകരിച്ച മെഡിക്കല്‍ ഗ്യാസ് പ്ലാന്റ്, 30 കിലോ വാട്ട് സോളാര്‍ സിസ്റ്റം, പുതിയ ലിഫ്റ്റ്, പഴയ കെട്ടിടങ്ങളുടെ പെയിന്റിംഗ്, സീലിംഗ് വര്‍ക്കുകള്‍ തുടങ്ങി ആശുപത്രിയുടെ ഗുണനിലവാരം ഗണ്യമായി ഉയര്‍ത്തുന്ന ഒരു പദ്ധതിയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടക്കുന്ന ഈ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ പണിചെയ്യണമെങ്കില്‍ അത് ഘട്ടം ഘട്ടമായി അടച്ചിടേണ്ടിവരുമെന്നുള്ളത് സ്വാഭാവികമാണ്. പണി പൂര്‍ത്തീകരിച്ച വാര്‍ഡുകളിലെല്ലാം രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചാണ് ഇതു സാധിച്ചത്. എന്നാല്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ കാര്യത്തില്‍ ഇങ്ങനെ മാറ്റി മറ്റൊരു ഇടം കണ്ടെത്താന്‍ കഴിയില്ല. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇകഴ്ത്തി കാണിക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് എംഎല്‍എയും നഗരസഭാധ്യക്ഷനും അഭ്യര്‍ഥിച്ചു.

 

You May Also Like

NEWS

പോത്താനിക്കാട്:എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ ഇക്കുറി യുവാവിനെ രംഗത്തിറക്കി എൽഡിഎഫ്. നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോയാണ് കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിക്കുന്നത്. വനം, വനം,...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

NEWS

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ സിപിഎമ്മിന് വിമത ഭീഷണി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ.ഇ.അബ്ബാസ് ആണ് വിമതനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം പാനലില്‍ ജയിച്ച അബ്ബാസ്...

NEWS

കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ്...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

കോതമംഗലം : കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം 14, കേരള കോൺഗ്രസ് എം 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ​വാർഡ്, സ്ഥാനാർഥി ക്രമത്തിൽ: 1 സുമി അനീഷ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം : നടക്കുവാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് വീൽ ചെയർ സമ്മാനിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തമറ്റം എൻ എസ് എസ് യൂണിറ്റിലെ വോളന്റിയെഴ്സ്.   ചാത്തമറ്റം കാക്കത്തോട്ടത്തിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം : ശിശുദിനത്തിൽ സമൂഹ മാതൃകയായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ. മാതാപിതാക്കൾ മരണപ്പെട്ട ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായഹസ്തവുമായാണ് ടൈനി കിഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ...

error: Content is protected !!