കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ
ചരിത്ര പ്രസിദ്ധമായ 339 – മത് കന്നി 20 പെരുന്നാളിൻ്റെ ഭാഗമായി ലോകത്തിൻ്റെ നാനാഭാഗ ങ്ങളിൽ നിന്നുമുള്ള പ്രതിനിധി കൾ പങ്കെടുത്ത സർവ മത സമ്മേളനം നടത്തി. ചെറിയ പള്ളിയു ടെ മാർ ബേസിൽ കൺവൻഷൻ സെൻ്റ്റിൽ ചേർന്ന സർവ മത സമ്മേള നത്തിൽ ലോക ത്തിലെ 15 രാജ്യ ങ്ങളിൽ നിന്നുള്ള വിവിധ മത വിഭാഗ ങ്ങളിലെ പ്രതിനിധികൾ പങ്കാളി കളായി. ആയിരങ്ങൾ പങ്കെടു ത്ത സർവ മത സമ്മേള നം ചെങ്ങന്നൂർ ശ്രീ നാരായണ വിശ്വ ധർമ്മ മഠം മഠാധി പതി ശ്രീമദ് ശിവ ബോധാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. സ്നേഹം എന്താണെന്ന് തിരിച്ചറിയുന്നവർക്ക് മാത്രമെ സഹ ജീവികളെ അറിയുവാനും സ്നേഹിക്കാനും കഴിയുക യുള്ളുവെന്ന് ശിവബോധാനന്ദ സ്വാമികൾ ഉദ്ഘാട ന പ്രസംഗ ത്തിൽ പറഞ്ഞു. മതങ്ങ ളിലുള്ള വിശ്വാസം മാത്രമാ യാൽ പോരെന്നും പ്രവൃത്തിയും വാക്കും ദാന ധർമ്മ ങ്ങളും മുറുകെ പിടിച്ചു ജീവിക്കാൻ കഴിയണ മെന്നും അദ്ദേ ഹം ആഹ്വാനം ചെയ്തു.
തങ്ങളുടെ ആഘോഷങ്ങൾ തൻ്റെ അയൽ വാസികളുടേതുകൂടിയായി മാറ്റാൻ ഓരോരുത്തരും ശ്രദ്ധി ക്കുണമെന്നും സ്വാമികൾ ഉദ്ബോധിച്ചു. മനുഷ്യരിൽ നൻമ കുറയുബോൾ ഗുരുക്കൻമാർ, പരിശുദ്ധൻ മാർ ഓരോ കാലഘട്ടത്തിലും
ഭൂമിയിൽ ജൻമം കൊള്ളും. വഴി തെറുന്നവരെ ശരിയായ ദിശയി ലേക്ക് നയിക്കുക എന്ന ദൗത്യ മാണ് ഇവരുടെ ദൗത്യം. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന
മഹാ പരിശുദ്ധനായ യൽദോ മാർ ബസേ ലിയോസ് ബാവയും ഗുരു ശ്രേഷ്ഠൻമാരി ൽ പ്രധാനപ്പെട്ട പരിശുദ്ധനാണ്.
ഹൃദയ ശുദ്ധിയുള്ള വർക്ക് സഹ ജീവികളുടെ വിശപ്പും ദു: ഖവും വിഷമതകളും മനസി ലാക്കാനും കരുണയോടെ
പെരുമാറാൻ കഴിയുമെന്നും സ്വാമികൾ ഉദ്ബോധിച്ചു. മനു ഷ്യനെ മതത്തിൻ്റെ വേലി കെട്ടി തിരിക്കാതെ സഹനത്തോടെ കാണാൻ നാം ഓരോ രുത്തരും
ശ്രമിക്കണമെ ന്നും സ്വാമികൾ ആഹ്വാനം ചെയ്തു.
ദാനം ജീവിതത്തിൽ ശീലിച്ചാൽ ശ്രേഷ്ഠ കരമായ സാമാധാനവും സന്തോഷവും കൈവരി ക്കാൻ കഴിയു മെന്നും
സ്വാമികൾ പറഞ്ഞു. കലുഷിത മായ മനസും പിരി മുറുക്ക ങ്ങളുമായി എത്തുന്ന നാനാ ജാതി മതസ്ഥർക്ക് അനുഗ്ര ഹത്തിൻ്റെ പ്രകാശം നൽകുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളി ലോകത്തിൽ
അത്ഭുത സിദ്ധി നില നിൽക്കുന്നയിടമാണെ ന്നും സ്വാമി കൾ പറഞ്ഞു.
മത മൈത്രീ സംരക്ഷ ണ സമിതി ചെയർ മാൻ എ. ജി. ജോർജ് അദ്ധ്യ ക്ഷത വഹിച്ചു. കുര്യാക്കോ സ് മോർ തെയോ ഫിലോസ് മെത്രാ പ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വാരപ്പെട്ടി ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന ക്ഷേത്രം പ്രതിനിധി സാധ്വി ചിൻമയി സർവമത സന്ദേശം നൽകി. മിനാ മസ്ജിദ് ഇമാം ഷംസുദ്ദീൻ നദ്‌വി മുഖ്യ പ്രഭാഷ ണം നടത്തി. മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ സ്വാഗതം പറഞ്ഞു.
ഡീൻ കുര്യാക്കോസ് എം. പി, എം എൽ എ മാരായ ആൻ്റണി ജോൺ, എൽദോ സ് കുന്നപ്പള്ളി, മാത്യു കുഴൽ നാടൻ, മുനിസിപ്പൽ ചെയർ മാൻ കെ . കെ ടോമി, ജില്ലാ പഞ്ചായ ത്ത് മെംബർ കെ .കെ. ദാനി, മുൻ ജില്ലാ പഞ്ചായ ത്ത് പ്രസിഡൻ്റ് ഉല്ലാ സ് തോമസ്, പഞ്ചായ ത്ത് പ്രസിഡ ൻ്റുമാരായ മാമച്ചൻ ജോസ ഫ് , സിബി , മതമൈത്രി സംരക്ഷണ സമിതി കൺവീനർ കെ.എ.നൗഷാദ്, സാംസ്കാരിക – സാമൂഹൃ പ്രവർത്തകരായ പി. റ്റി. ബെന്നി, പി. കെ. മൊയ്തു, കൊല്ലം പണിക്കർ സരിതാസ് നാരായണൻ നായർ, ഇഞ്ചക്കുടി മൈതീൻ, കെ. പി. ബാബു, സിന്ധു ഗണേഷ്, പി.എ.എം.ബഷീർ, മുൻസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലി വേലിൽ, ഏലിയാസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, നാനാ ജാതി മതസ്ഥരായ വിശ്വാസി സമൂഹം എന്നിവർ പങ്കെടുത്തു.