കോതമംഗലം: കോവിഡ് 19 മഹാമാരി മൂലം സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഗവൺമെന്റ് ആരംഭിച്ച ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കോതമംഗലത്തെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന നിർധനരായ 3 വിദ്യാർത്ഥികൾക്ക് മാർ തോമ ചെറിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ യൂത്ത് അസോസിയേഷൻ ടെലിവിഷനുകൾ വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ ടെലിവിഷനുകൾ കൈമാറി. ചടങ്ങിൽ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,സഹവികാരിമാരായ ഫാദർ എൽദോസ് കാക്കനാട്ട്, ഫാദർ ബിജു അരീക്കൽ,ഫാദർ ബേസിൽ കൊറ്റിക്കൻ,ഫാദർ എൽദോസ് കുമ്മംകോട്ടിൽ,പള്ളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരിൽ,സിജു കോമയിൽ,യൂത്ത് അസോസിയേഷൻ പ്രവർത്തകരായ എബിൻ തോമസ്,ബേസിൽ വടക്കേച്ചാലി,ബേസിൽ എൽദോസ്,റ്റിനീഷ് ജോൺസൺ,ജോമൽ ജോബി തുടങ്ങിയവർ സന്നിഹിതരായി.
