Connect with us

Hi, what are you looking for?

NEWS

മാർ ബേസിൽ സ്പോർട്സ് അക്കാദമി: വർണ്ണ കൂട്ടം 2K24 തുടക്കമായി

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണഞ്ചേരി , സെക്രട്ടറി
സി എ ജോസ് , പിടിഎ പ്രസിഡണ്ട് സനീഷ് എ എസ് , സിജു തോമസ് ,
ഷാമി ചെറിയാൻ എന്നിവർ സംസാരിച്ചു.

മെയ് 2 മുതൽ 10 വരെ നടക്കുന്ന ക്യാമ്പിൽ ഫുട്ബോൾ , കരാട്ടെ , ചെസ്സ് , സ്പോക്കൺ ഇംഗ്ലീഷ് ,ഭാഷാ ശില്പശാല , ഗണിതം മധുരം , ചിത്രരചന , സംഗീതം , നൃത്തം , പ്രവൃത്തിപരിചയം എന്നിങ്ങനെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. കുട്ടികളുടെ അഭിരുചി കണ്ടെത്താനും തുടർ പരിശീലനത്തിനും അവസരം ഉണ്ടാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

You May Also Like

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

NEWS

എറണാകുളം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്...

NEWS

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ...