കോതമംഗലം: മാർ ബേസിൽ സ്കൂളും മാർ ബേസിൽ സ്പോർട്സ് അക്കാഡമിയും സംയുക്തമായി വയനാട് വെള്ളാർമല സ്കൂളിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങളും സമ്മാനങ്ങളുമായി വയനാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ ഉദ്ഘാടനം കോതമംഗലം മാർത്തോമ ചെറിയപള്ളിയുടെ അങ്കണത്തിൽ വച്ച് കോതമംഗലം എംഎൽഎ ആന്റണി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. ബേസിൽ സ്കൂളിലെ കുട്ടികൾ കായിക മേഖലയിൽ മാത്രമല്ല മാനുഷിക മൂല്യങ്ങളിലും മുൻപന്തിയിൽ ആണെന്ന് എം എൽ എ ആന്റണി ജോൺ അറിയിച്ചു.സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ജോർജ് കൂറപ്പള്ളി സ്വാഗതം അറിയിച്ചു.
കായിക മേഖലയിൽ വർഷങ്ങളായി ദേശീയ അന്തർദേശീയ താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച കോതമംഗലം മാർ ബേസിൽ സ്കൂളിലെ കുട്ടികളും മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി കഴിഞ്ഞ ഓഗസ്റ്റ് 14 മുതൽ 16 വരെ തീയതികളിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുകയും, ടൂർണമെന്റ് വഴി സമാഹരിച്ച തുക ഉപയോഗിച്ചാണ്,പുതിയ കായിക ഉപകരണങ്ങൾ കുട്ടികൾ, വയനാട്ടിലെ കുട്ടികൾക്കായി വാങ്ങിയത്. മാനേജിങ് കമ്മറ്റി അംഗങ്ങളായ കെ പി മാത്യു കുന്നശേരി,
കെ പി ജോർജ് കൂത്തമറ്റം, ഡോക്ടർ റോയ് മാലിയിൽ, എൽദോസ് കട്ടക്കനായിൽ, ബാബു സി.കെ ചെറുപുറം, സി എ ജോസ് ചുണ്ടേകാട്ട് എന്നിവർ നൂറോളം കായിക വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന യാത്രയ്ക്ക് നേതൃത്വം നൽകി.
കായിക അധ്യാപികയായ ഷിബി മാത്യൂസ് നന്ദി പറഞ്ഞു.