കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 14-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. ഉത്തമ പൗരബോധവും സാമൂഹ്യ സേവന സന്നദ്ധതയും നിയമാവബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ എസ്പിസി വഹിക്കുന്ന പങ്ക് എംഎല്‍എ ചൂണ്ടിക്കാട്ടി.
കോതമംഗലം മുന്‍സിപ്പാലിറ്റിയിലെ ഏക എസ്പിസി സ്‌കൂളെന്ന ബഹുമതി 15 വര്‍ഷമായി മാര്‍ ബേസിലിന് സ്വന്തമെന്നതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, എസ്പിസി പ്രൊജക്റ്റ് അസി. ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ പി.എസ്.എം അഷ്‌റഫ്, കോതമംഗലം ട്രാഫിക് എസ്.ഐ ബഷീര്‍ സി.പി, സ്‌കൂള്‍ മാനേജര്‍ ലാല്‍ വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഫാ.പി.ഒ പൗലോസ്, ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ്, എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു.അലീന എബ്രഹാം പരേഡ് കമാന്‍ഡറും മെല്‍ന ദിലീപ് അണ്ടര്‍ കമാന്‍ഡറും ആയ സെറിമോണിയല്‍ പരേഡില്‍ മുഹമ്മദ് യാസിന്‍ ടി.എസ്, റെയ്‌ന വി.എം എന്നിവര്‍ പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായി. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ എഎസ്‌ഐ ഹാജിറ എം.ബി, സിവില്‍ പോലീസ് ഓഫീസര്‍ നിതിന്‍ എം.എസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എല്‍ദോസ് എം.എ, ഷെല്ലി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.






















































