കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം ചെയ്തു. എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ സ്വാഗതമാശംസിച്ചു. ബഹു. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
കോളേജിലെ പുതിയ ആഡിറ്റോറിയം ശ്രേഷ്ഠ ബാവായുടെ സ്മാരകമായി നാമകരണം ചെയ്യാനുള്ള തീരുമാനം എം ബി എം എം അസോസിയേഷൻ സെക്രട്ടറി ശ്രീ. ബിനോയ് തോമസ് മണ്ണഞ്ചേരിൽ പ്രഖ്യാപിച്ചു. അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജിന്റെ മുഖപത്രമായ ‘ദി ബസേലിയൻ ക്രോണിക്കിൾ’ ബഹു. കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ പ്രകാശനം ചെയ്തു. സംസ്ഥാന പബ്ലിക് സർവീസസ് അംഗം ഡോ. ജിപ്സൺ വി. പോൾ, , പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു, ഡോ. ജേക്കബ് കുരുവിള, ഡോ. അനു വിജയൻ എന്നിവർ ആശംസകളറിയിച്ചു.