കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച സ്പെഷ്യലിറ്റി ഫാസ്റ്റ്രാക്ക് ക്ലിനിക്കിന്റെ ഉത്ഘാടനം കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ സതീഷ് എസ് നിർവഹിച്ചു. എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എം ബി എം എം അസോസിയേഷൻ സെക്രട്ടറി ശ്രീ ബിനോയ് തോമസ് മണ്ണഞ്ചേരിൽ, ട്രെഷറർ ഡോ. റോയ് എം ജോർജ്, ഡയറക്ടർ ബോർഡ് അംഗം പ്രീറ്റ്‌സി പോൾ, മാനേജിങ് കമ്മിറ്റി അംഗം എൽദോ കെ സി, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, മാനേജർ ഷാജി പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 8 : 30 മുതൽ വൈകിട്ട് ഏഴു മണി വരെ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എല്ലാ നൂതന ദന്തചികിത്സാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ കാലതാമസം കൂടാതെ ലഭ്യമാകും.