കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ സപ്തതി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ചെയർമാൻ അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ അപ്രേം നിർവ്വഹിച്ചു. ഇടുക്കി എം.പി.അഡ്വ. ഡീൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖപ്രഭാഷണം നടത്തി. രാജ്യത്തിൻ്റെ പൗരധർമ്മം മാനിക്കുന്ന തലമുറയെ വാർത്തെടുക്കാൻ വിദ്യാഭ്യാസപ്രക്രിയയ്ക്ക് കഴിയണം എന്ന് ഡോ. വിന്നി വർഗീസ് ഉദ്ബോധിപ്പിച്ചു. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ വൈസ് ചെയർമാൻ എ. ജി ജോർജ്ജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (ഓട്ടോണമസ്)പ്രിൻസിപ്പൽ ഡോ.ബോസ് മാത്യു ജോസ് ,മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്)പ്രിൻസിപ്പൽ
ഡോ. മഞ്ജു കുര്യൻ എന്നിവർ സംസാരിച്ചു.
ആഗോളതലത്തിലെ മത്സരങ്ങളെ നേരിടാൻ മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾക്ക് കഴിയട്ടെ എന്ന് എം.പി. ഡീൻ കുര്യാക്കോസ് ആശംസിച്ചു. പിന്നിട്ട 70 വർഷങ്ങളിലെ അനുഭവസമ്പത്ത് ഭാവിയെ കൂടുതൽ കരുത്തുറ്റതാക്കട്ടെ എന്ന് എൽ എൽ എ ആൻ്റണി ജോൺ അഭിപ്രായപ്പെട്ടു. ജപ്പാനിലെ ടോക്കിയോയിൽ വെച്ച് നടന്ന ഐ.ഇ.ഇ.ഇ ഏഷ്യ പസഫിക് റീജിയൺ റോബോട്ടിക് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ മുഹമ്മദ് സെയ്ൻ, വിഷ്ണുരാജ് എ എന്നിവർക്ക് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് ഗോൾഡ് മെഡൽ സമ്മാനിച്ചു.