കോതമംഗലം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ് ഇന്ത്യന്‍ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നല്‍കുന്ന പ്രമുഖ പുരസ്‌കാരങ്ങള്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ എ.എസ്.എം.ഇ. സ്റ്റുഡന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എം എ എഞ്ചിനീയറിംഗ് കോളേജിനെ രാജ്യത്തെ മികച്ച സ്റ്റുഡന്റ് യൂണിറ്റ് ആയി തിരഞ്ഞെടുത്തു. ഈ യൂണിറ്റിന് നേതൃത്വം കൊടുക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ. ബോബിൻ ചെറിയാൻ ജോസിനെ മികച്ച അധ്യാപകനായും തിരഞ്ഞെടുത്തു.
വിദ്യാര്‍ത്ഥികളായ നവീൻ പി, ഗൗതം കൃഷ്ണ, ഗൗതം സഞ്ജയൻ, മാത്യൂ റെജി, അനന്തകൃഷ്ണൻ, ഗീതിക രഞ്ജിത്ത്, ഹന്ന എൽസ, ശിവദ കെ സ്, ഗോപിക അനില്‍ , ഭരത് കുമാർ, എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ സഹായിച്ചത്. പാഠ്യപദ്ധതികള്‍ക്ക് ഉപരിയായി കുട്ടികളുടെ എഞ്ചിനീയറിംഗ് കഴിവുകളെ വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതിന്റെ അംഗീകാരമാണ് ഈ നേട്ടങ്ങള്‍ എന്ന് പ്രൊഫസർ ഡോ. കോര ടി സണ്ണി, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ് എന്നിവർ പറഞ്ഞു. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവര്‍ അഭിനന്ദിച്ചു.
